ഉംറാനന്തര ടൂറിസം ഇതുവരെ ഉപയോഗപ്പെടുത്തിയത് 8000 തീര്‍ഥാടകര്‍
റിയാദ്: ഉംറക്കൊപ്പം ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ അനുവദിക്കുന്ന ഉംറാനന്തര ടൂറിസം പദ്ധതിയില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് 8000 ആളുകളെന്നു കണക്കുകള്‍.
2016 ലാണ് സഊദി ടൂറിസം മേഖലക്ക് ഉണര്‍വു പകരാനായി ടൂറിസം പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലായി പദ്ധതിക്കു തുടക്കം കുറിച്ചത്. 2017 മെയ് മുതല്‍ ഡിസംബര്‍ അവസാനം വരെ 200 യാത്രകളാണ് സംഘടിപ്പിച്ചത്.
അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ച 65 ടൂറിസം ഓപ്പറേറ്റര്‍മാരുടെ കീഴിലാണ് ഇത്രയും തീര്‍ഥാടകരെത്തി ചരിത്ര സ്ഥലങ്ങള്‍ കൂടി സന്ദര്‍ശനം നടത്തിയത്.
ഉംറക്ക് പുറമെ ചരിത്ര നഗരികള്‍ കൂടി സന്ദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കുന്ന പദ്ധതിയാണ് ഉംറാനാന്തര ടൂറിസം പദ്ധതി. മക്ക, മദീന ചരിത്ര സ്ഥലങ്ങള്‍ കൂടാതെ, റിയാദ്, യാമ്പു, മദീന, തബൂക്ക്, അല്‍ബാഹ, ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലെ ചരിത്ര സ്ഥലങ്ങളും മ്യുസിയങ്ങളും പുരാവസ്തു കേന്ദ്രങ്ങളും കാണാനാണ് സന്ദര്‍ശകര്‍ കൂടുതലും തെരഞ്ഞെടുക്കുന്നത്.
വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും ട്രാന്‍സിസ്റ്റ് വിസയിലെത്തുന്ന യാത്രക്കാരെ ഉള്‍പ്പെടുത്തിപദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."