രാസപദാര്‍ഥം കലര്‍ത്തിയ മത്സ്യം കണ്ടെത്താന്‍ സ്‌ക്വാഡ്
തിരുവനന്തപുരം: ഫോര്‍മാലിന്‍, അമോണിയ എന്നീ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി മത്സ്യം വില്‍പനക്കെത്തിക്കുന്നതു കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി മത്സ്യം വില്‍പനയ്ക്ക് എത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. സ്‌ക്വാഡില്‍ ഫിഷറീസിലേയും ഭക്ഷ്യസുരക്ഷാ വകുപ്പിലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാസപദാര്‍ഥങ്ങള്‍ കലര്‍ത്തുന്നതു കണ്ടെത്തുന്നതിനായി മത്സ്യമേഖലയിലെ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിഷറീസ് ആന്‍ഡ് ടെക്‌നോളജി (സി.ഐ.എഫ്.ടി) വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ്പ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ പേപ്പര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമം സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."