94 ാം വാര്‍ഷികത്തിന്റെ നിറവില്‍ മടവൂര്‍ എ.യു.പി സ്‌കൂള്‍
കൊടുവള്ളി: മടവൂര്‍ എ.യു.പി സ്‌കൂള്‍ 94ാം വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും. 1924 ല്‍ എലിമെന്ററി വിദ്യാലയമായി ആരംഭിച്ച മടവൂര്‍ എ.യു.പി സ്‌കൂള്‍ 850 ഓളം കുട്ടികളുമായി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിന് സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ക്ലാസുകളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും നാട്ടുകാരെയും വായന ലോകത്തേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിനു വേണ്ടണ്ടി 25 ക്ലാസുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ചു.
ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കോര്‍ണര്‍ സംഗമങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും ഒത്ത് ചേര്‍ന്ന് വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു. വാര്‍ഷിക സമ്മേളനത്തിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നാടിന് സമര്‍പ്പിക്കുകയാണ്.
ഇന്ന് രാവിലെ 10 ന് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനി വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം ടി.കെ അബ്ദുറഹിമാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അങ്കണവാടി സ്‌കൂള്‍ കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ രണ്ട് ദിവസങ്ങളിലായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."