HOME
DETAILS
MAL
കതിരൂര്‍ മനോജ് വധക്കേസ്: കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി
backup
March 13 2018 | 08:03 AM
കൊച്ചി: കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്തിയതു ചോദ്യംചെയ്ത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസ് നാളെതന്നെ തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷെ വ്യക്തമാക്കി.
പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."