നോട്ടു നിരോധനം വലിയ നുണയെന്ന് കോണ്‍ഗ്രസ് പ്രമേയം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെയും റിസര്‍വ് ബാങ്കിനെയും കണക്കറ്റ് വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രമേയം. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പുറത്തിറക്കിയ 2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങള്‍ കാണുന്നതിന് മുന്‍പ് ബി.െജ.പി നേതാക്കള്‍ക്ക് ലഭിച്ചെന്ന് പ്രമേയം ആരോപിച്ചു. നോട്ട് നിരോധനം ഒരുവലിയ നുണയായിരുന്നു.
നോട്ട് നിരോധിച്ച് ഒന്നര വര്‍ഷമായിട്ടും പഴയ നോട്ടുകള്‍ ഇതുവരെ എണ്ണിതീര്‍ന്നിട്ടില്ലെന്ന റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയെ പ്രമേയം ചോദ്യംചെയ്തു.
കഴിഞ്ഞ നാലുവര്‍ഷം നിങ്ങള്‍ എന്തുചെയ്തു കൊണ്ടിരിക്കുകയായിരുന്നു? മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 14 കോടി ജനങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്കു കൊണ്ടുവന്നപ്പോള്‍ ജനങ്ങളെ കൊള്ളയടിച്ച് അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
സാമ്പത്തിക മേഖലയെ ഓരോന്നായി മോദി തകര്‍ക്കുകയാണ്. ജി.എസ്.ടി ധൃതി പിടിച്ചു നടപ്പാക്കിയത് ലക്ഷക്കണക്കിന് ഗ്രാമീണരെ തൊഴില്‍ രഹിതരാക്കി.
ഭാവിതലമുറക്ക് വേണ്ടിയുള്ള വികസനത്തിനാണ് പരിശ്രമിക്കേണ്ടതെന്നും പ്രമേയം പറയുന്നു.
ഇനിയുള്ള കാലം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും സഹായകരമാവുന്ന വിധത്തിലായിരിക്കും നയമെന്ന് പ്രഖ്യാപിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."