HOME
DETAILS

മാംസാഹാരം വേണ്ട: വിലക്കുമായി കടകംപള്ളി

  
backup
March 19, 2018 | 1:02 AM

%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81



തിരുവനന്തപുരം: ഏതു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണെന്നും അതില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴും വ്യത്യസ്ത നിലപാടുമായി ദേവസ്വം മന്ത്രി.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കാന്റീനില്‍ നോണ്‍വെജ് ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയാണ് കടകംപള്ളി സുരേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
നോണ്‍വെജ് ഭക്ഷണം നല്‍കിക്കൊണ്ടിരുന്ന കാന്റീനില്‍ ഇനി മുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി കടകംപള്ളി നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലോ ക്ഷേത്ര കോംപൗണ്ടിലോ അല്ല കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ക്ഷേത്രത്തിനുസമീപം ഗോമാംസം വിളമ്പുന്നെന്ന് സംഘ്പരിവാര്‍ അനുകൂലനിലപാടുള്ള ചാനല്‍ വാര്‍ത്ത നല്‍കുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ദേവസ്വം മന്ത്രി ഇടപെട്ടതെന്നാണ് മന്ത്രി ഓഫിസില്‍ നിന്നുള്ള വിശദീകരണം. നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കുന്നെന്ന പരാതികളുടെ പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് ഇടപെടുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാന്റീനില്‍ സസ്യേതരഭക്ഷണം വില്‍ക്കുന്നത് നിര്‍ത്തി. അതേസമയം, കരാറെടുത്ത സമയത്ത് നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  12 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  12 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  12 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  12 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  12 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  12 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  12 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  12 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  12 days ago