പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ആസ്ഥാനത്ത് മിന്നൽ പരിശോധന
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി. ഡിജിറ്റൽ തെളിവുകളും പരീക്ഷാ സംബന്ധമായ ഫയലുകളും സംഘം പരിശോധിച്ചതായാണ് വിവരം.
സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച പരാതിക്കാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ച് അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വിശദമായ മൊഴിയെടുപ്പാണ് നടന്നത്.
കൂടാതെ, വിവരാവകാശ നിയമപ്രകാരം സ്വന്തം ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥിയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. നിലവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴിയെടുപ്പ് നടപടികൾ തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The Crime Branch has launched an investigation into the PSC exam fraud case. As part of the initial probe, a team of investigators conducted a surprise flash raid at the Public Service Commission (PSC) headquarters to secure evidence and review relevant documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."