HOME
DETAILS

ഓട്ടോണമസ് വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക നമ്പർ പ്ലേറ്റ്; നിർണായക നീക്കവുമായി 'അബുദബി മൊബിലിറ്റി'

  
July 13, 2026 | 4:28 PM

abu dhabi mobility introduces blue number plates for autonomous vehicles

അബുദബി: റോഡുകളിൽ സ്മാർട്ട് യാത്രാസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓട്ടോണമസ് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അവതരിപ്പിച്ച് അബുദബി. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നവയും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ ഓട്ടോണമസ് വാഹനങ്ങൾക്കാണ് ഈ പ്രത്യേക പ്ലേറ്റുകൾ നൽകുന്നത്.

മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പുതിയ സംരംഭം ആവിഷ്കരിച്ചിരിക്കുന്നത്.

റോഡുകളിൽ ഇത്തരം അത്യാധുനിക വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനും സഹായിക്കുന്നതാണ് ഇവയുടെ ഡിസൈൻ.

ലക്ഷ്യം മെച്ചപ്പെട്ട റോഡ് സുരക്ഷ

ഇമാറാത്തിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗത വകുപ്പിനും ട്രാഫിക് പൊലിസിനും ഫീൽഡ് നിരീക്ഷണം എളുപ്പമാക്കാൻ ഈ നീല പ്ലേറ്റുകൾ സഹായിക്കും. അബുദബിയിലെ കർശനമായ സാങ്കേതിക-പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് മാത്രമേ ഈ പ്ലേറ്റുകൾ അനുവദിക്കൂ.

ഡ്രൈവറില്ലാ ടാക്സികളും മറ്റ് വാഹനങ്ങളും അബുദാബിയിൽ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഭാവിയിലെ സുരക്ഷിത ഗതാഗത സംവിധാനങ്ങൾക്ക് ശക്തമായ അടിത്തറയിടാൻ ഈ പുതിയ ലൈസൻസിംഗ് ചട്ടക്കൂടിലൂടെ സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Abu Dhabi Mobility has introduced blue number plates to identify autonomous vehicles, marking a key step in regulating self-driving transport and supporting the emirate's vision for smart, safe, and innovative mobility solutions.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ആസ്ഥാനത്ത് മിന്നൽ പരിശോധന

Kerala
  •  7 hours ago
No Image

അർജന്റീനയെ തോൽപ്പിക്കാൻ ജേഴ്‌സി മാറിയെത്തി; ഒടുവിൽ ‘സ്പീഡ് ശാപം’ തീർത്തുകൊടുത്ത് മെസ്സിയും സംഘവും; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

Football
  •  7 hours ago
No Image

6200 ടൈഡോൾ ഗുളികൾ, 20 നൈട്രേസെപം ഗുളികകൾ; മരക മയക്കുമരുന്ന് ​ഗുളികകളുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  8 hours ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  8 hours ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  8 hours ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  8 hours ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  8 hours ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  8 hours ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  9 hours ago