HOME
DETAILS

കേരളത്തിന് തകര്‍പ്പന്‍ ജയം

  
Web Desk
March 19 2018 | 01:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c


ഹൈദരാബാദ്: അണ്ടര്‍ 23 ദക്ഷിണ മേഖലാ ദേശീയ വനിതാ ടി20 പോരാട്ടത്തില്‍ കേരളത്തിന് വിജയം. തമിഴ്‌നാടിനെ 119 റണ്‍സിന് കീഴടക്കിയാണ് കേരളം ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തമിഴ്‌നാടിന്റെ പോരാട്ടം 19.5 ഓവറില്‍ വെറും 41 റണ്‍സില്‍ അവസാനിപ്പിച്ചാണ് കേരളത്തിന്റെ വനിതകള്‍ വിജയം പിടിച്ചത്.
കേരളത്തിനായി ജിപ്‌സ ജോസഫ്, കീര്‍ത്തി ജെയിംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മിന്നു മണി, അനീന മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാല് തമിഴ്‌നാട് താരങ്ങളെ മികച്ച ഫീല്‍ഡിങിലൂടെ റൗണ്ണൗട്ടാക്കി കേരള താരങ്ങള്‍ കളിയില്‍ പിടിമുറുക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഒരു താരത്തിനും ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ സാധിക്കാതെ പോയി. ഏഴ് വീതം റണ്‍സെടുത്ത അപര്‍ണ, അരുണ ദേവി എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. നേരത്തെ 35 പന്തില്‍ 58 റണ്‍സെടുത്ത് മിന്നു മണിയും 21 പന്തില്‍ 35 റണ്‍സുമായി ക്യാപ്റ്റന്‍ സജനയും പുറത്താകാതെ നിന്നാണ് കേരളത്തിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അശ്വതി ബാബു 25 റണ്‍സെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago