HOME
DETAILS

ജലം, ജീവജലം

  
backup
March 19 2018 | 02:03 AM

%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%9c%e0%b4%b2%e0%b4%82

 

ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ല്‍ ബ്രസീലിലെ റിയോഡി ജനീറയില്‍ ചേര്‍ന്ന യു.എന്‍ കോണ്‍ഫറന്‍സ് ഓഫ് എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റില്‍ വച്ചാണ് ജലദിനാചരണം വേണമെന്ന നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്. തുടര്‍ന്നാണ് യു.എന്‍ ജനറല്‍ അസംബ്ലി 1993 മുതല്‍ മാര്‍ച്ച് 22 ജലദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഓരോ തുള്ളി ജലവും അമൂല്യമാണെന്നും അതു സൂക്ഷിച്ചുമാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമുള്ള സന്ദേശമാണ് ജലദിനം നല്‍കുന്നത്.
ജലത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് 2013 ജലസഹകരണ വര്‍ഷമായി ആചരിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ജലദിനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ജലത്തെ സംബന്ധിച്ച അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

ശുദ്ധജലം കുറയുന്നു

ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലമാണിത്. അതുകൊണ്ടാണ് വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റേതാകുമെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചതും. പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ജലത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും നിരാശ മാത്രമാണ് നല്‍കുന്നത്. 1993കളില്‍ ആരംഭിച്ച ശുദ്ധജല ദൗര്‍ലഭ്യം 2015 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ക്ക് ശുദ്ധജലം കിട്ടാത്തത്ര ഭീകരമായ ക്ഷാമമുണ്ടാകുമെന്ന് ഇന്റര്‍നാഷനല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളിലായി ലോകത്ത് ഏകദേശം 320 കോടി ജനങ്ങളെ ഇതു ബാധിക്കും. 2050ല്‍ ലോക ജനസംഖ്യയില്‍ പകുതിയോളം പേര്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നും പ്രവചിക്കപ്പെടുന്നു. ലോകജനതയില്‍ 110 കോടി പേര്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യ രാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

 

വെള്ളമില്ലാത്ത ലോകം

10 വര്‍ഷം മുന്‍പ് ജലക്ഷാമത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതിരുന്ന പല രാജ്യങ്ങളിലും ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. 2025ല്‍ ലോകത്തിലെ 500 കോടി മനുഷ്യര്‍ നഗരവാസികളായി മാറുമ്പോള്‍ വര്‍ധിച്ച ജലത്തിന്റെ ആവശ്യകത എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയുടെ 40 ശതമാനം താമസിക്കുന്ന 80 രാജ്യങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. ലോകത്തിലെ ആദ്യ ജലകമ്മി രാജ്യങ്ങളില്‍ പത്തും ഏഷ്യയിലാണ്. 

തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിരവധി റഷ്യന്‍- ആര്‍ട്ടിക്- കനേഡിയന്‍ നദികള്‍ മരണം പ്രാപിച്ചതായി അമേരിക്കല്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റീസ് ജേര്‍ണല്‍ ഓഫ് ക്ലൈമറ്റ് പറയുന്നു. 2015 ഓടുകൂടി എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യം 50 ലധികം രാജ്യങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തണ്ണീര്‍ത്തടങ്ങളും വനങ്ങളും ലോകത്ത് പകുതിയിലധികം നശിച്ചുകഴിഞ്ഞതായാണ് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. നാസയുടെ ഉപഗ്രഹ പഠനം അനുസരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ആഗോള വ്യാപകമായിത്തന്നെ അപകടകരമായ രീതിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്.

 

ജീവന്റെ ഉത്ഭവം

ഭൂമിയില്‍ ജീവന്റെ തുടക്കം ജലത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയും ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദേശഭേദമേന്യ ജലം ഒരു സുപ്രധാന ഘടകമാണ്. മാനത്തു മഴവില്ല് തീര്‍ക്കുന്നതും മഴയായും മഞ്ഞായും പെയ്തിറങ്ങുന്നതും ഈ ജലം തന്നെ. മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ജലമാണ്. നവജാതശിശുവിന്റെ ശരീരത്തില്‍ 77ശതമാനവും ജലമാണ്. 

പ്രായപൂര്‍ത്തിയായ പുരുഷന്റെ ശരീരത്തില്‍ 65 ശതമാനവും സ്ത്രീയില്‍ 58 ശതമാനവും ജലം തന്നെ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രാണവായുവും പോഷകഘടകങ്ങളും എത്തിക്കുന്നത് ജലമാണ് (രക്തത്തിന്റെ ഭാഗമാണ് ജലം). സിന്ധു നദീതടത്തിലെ ഇന്ത്യന്‍ സംസ്‌കാരം ഹൊയാങ്‌ഹോ, യാങ്‌സി നദിക്കരയിലെ ചൈനീസ് സംസ്‌കാരം, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടത്തിലെ പേര്‍ഷ്യന്‍ സംസ്‌കാരം, മിസിസിപ്പി -മിസൗറി നദീതടത്തിലെ അമേരിക്കന്‍ സംസ്‌കാരം, നൈല്‍ നദീതടത്തിലെ ഈജിപ്ഷ്യന്‍ സംസ്‌കാരം എന്നിവ ഉദാഹരണങ്ങളാണ്.

 


വിവിധതരം ജലം

ശുദ്ധ ജലം: ലവണാംശം കലര്‍ന്നിട്ടില്ലാത്ത ജലത്തെയാണ് ശുദ്ധജലം എന്നു പറയുന്നത്. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയാണ് ശുദ്ധജല സ്രോതസുകള്‍. കരയിലെ ജീവികള്‍ അതിജീവനത്തിനായി ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലത്തിന്റെ 71 ശതമാനത്തോള്‍ കാര്‍ഷികാവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗം 10 ശതമാനം മാത്രമാണ്. ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. ഭാരതത്തില്‍ ശുദ്ധജലത്തിന്റെ നാലു ശതമാനമാണുള്ളത്.
സമുദ്രജലം: ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം കൈയടക്കിയിരിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്ര ജലത്തില്‍ 96.5 ശതമാനം ജലവും 2.4 ശതമാനം ലവണ (ഉപ്പ്)വും അടങ്ങിയിരിക്കുന്നു.
കഠിനജലം (Hard water): കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലത്തെ കഠിനജലം എന്നു വിളിക്കുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യത്തിനും കഠിനജലം ഉപയോഗപ്രദമല്ല. കഠിന ജലത്തില്‍ സോപ്പുപത രൂപപ്പെടുന്നില്ല. തിളപ്പിക്കുമ്പോള്‍ ഇതിന്റെ കാഠിന്യം കുറയുന്നു.
ഘനജലം (Heavy water): ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂറ്റിരിയം അടങ്ങിയ ജലമാണ് ഘനജലം. സാധാരണ ജലത്തിന്റെ തന്മാത്രാഭാരം 18 ശതമാനം ആണെങ്കില്‍ ഘനജലത്തിന്റേത് 20 ശതമാനമാണ്. ആണവനിലയങ്ങളില്‍ ന്യൂട്രോണുകളുടെ ഗതി നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്ററുകളായി ഘനജലം ഉപയോഗിക്കുന്നു.
ധാതുജലം (Mineral water): ധാതുക്കള്‍ കലര്‍ന്നതാണ് ധാതുജലം. കാത്സ്യം, കാര്‍ബണേറ്റ്, മഗ്നീഷ്യം, സല്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ് എന്നിവയും കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങളും ധാതുജലത്തില്‍ കാണാം.



ജലജന്യ രോഗങ്ങള്‍

ദരിദ്ര്യ രാജ്യങ്ങള്‍ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുന്നതിന്റെ പ്രധാന കാരണം ശുദ്ധജല ദൗര്‍ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 5 കോടിയോളം പേര്‍ ജലജന്യ രോഗങ്ങളാല്‍ മരണപ്പെടുന്നു. ജലജന്യ രോഗങ്ങളില്‍ പ്രധാനം അതിസാരം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായവയാണ്. മലമ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത് രോഗങ്ങള്‍ പരത്തന്ന പ്രാണികളുടെ ലാര്‍വകള്‍ വളരുന്നതും മലിനജലത്തിലാണ്. 16 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മലിനജലോപയോഗം മൂലം മരിക്കുന്നത്.


ഒരാള്‍ക്ക് ഒരുദിവസം 20 ലിറ്റര്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാള്‍ക്ക് പ്രതിദിനം 20 ലിറ്റര്‍ ശുദ്ധജലം ആവശ്യമാണ്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത്രയും ജലം ലഭിക്കുന്നുണ്ട്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ ഇത്രയും അളവ് ജലം ലഭിക്കുന്നില്ല. അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത്.
ദിവസവും മനുഷ്യന് 2 ലിറ്റര്‍ മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിക്കാതെ നാലാഴ്ച പിടിച്ചുനില്‍ക്കാനാകുമെങ്കില്‍ ജലമില്ലാതെ നാലുദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 50 ലിറ്റര്‍ വരെ ജലം നില്‍ക്കുന്നുണ്ട്.

 

ജല മലിനീകരണം

കിണറുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസുകളെല്ലാം രാസവസ്തുക്കളാലും മാലിന്യങ്ങളാലും നിറയുകയാണ്. ലോകത്ത് 75 ശതമാനം ജലവും മലിനപ്പെട്ടതായി ഇക്കോളജിക്കല്‍ സയന്‍സിന്റെ പഠനം വ്യക്തമാക്കുന്നു. ഒരുഭാഗത്ത് ശുദ്ധജല സ്രോതസുകള്‍ കുറഞ്ഞുവരുമ്പോള്‍ മറുഭാഗത്ത് ഉള്ള ജലസ്രോതസുകള്‍ മലീമസമാകുന്നത് വലിയ ഭീഷണിയാണ്.
ഇന്ന് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത നദികളും കുളങ്ങളും കിണറുകളും കണ്ടെത്തുക പ്രയാസമാണ്. രാസവളങ്ങള്‍, കീടനാശിനി, പക്ഷിമൃഗാദികളുടെ വിസര്‍ജ്യം, മലിനജലം, വ്യാവസായിക-ഗാര്‍ഹിക-ഖര-രാസമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, കൃഷിയിടങ്ങളിലെ മാലിന്യം, സെപ്റ്റിക് ടാങ്കിലുള്ള മാലിന്യം എന്നിവമൂലം ജലസ്രോതസുകളെല്ലാം മലിനപ്പെടുകയാണ്.

 

മരിക്കുന്ന പുഴകള്‍

കേരളത്തിലെ പുഴകളെല്ലാം അകാലമൃത്യു വരിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴയും ചാലിയാറും പമ്പയുമെല്ലാം മരണം കാത്തുകിടക്കുന്നു. കണ്ണൂരിലെ കക്കാട് പുഴയും നാടുനീങ്ങി. ജലസേചനത്തിനായി അതിന് കുറുകെ ഒരു അണക്കെട്ട് സ്ഥാപിച്ചിരുന്നു. അതോടെ പുഴയുടെ ബാക്കിഭാഗം അപ്രത്യക്ഷമായി. സൈലന്റ് വാലിയിലെ ഹങ്കിണ്ടമൂടിയില്‍ നിന്ന് കിഴക്കോട്ടൊഴുകിയിരുന്ന ഭവാനിപ്പുഴയും മരണത്തോട് മുഖാമുഖമായി നില്‍ക്കുകയാണ്. ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് 2025 ആകുമ്പോഴേക്കും കടുത്ത ജലക്ഷാമത്തിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago