HOME
DETAILS

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

  
Web Desk
July 07 2025 | 09:07 AM

Rockets from Gaza Hits Nirim

ആക്രമണങ്ങള്‍ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ട് ഗസ്സയില്‍ മനുഷ്യരെ കൊന്നൊടുക്കുന്നതിനിടെ ഇസ്‌റാഈലിനെ ഞെട്ടിച്ച് പ്രതിരോധസംഘത്തിന്റെ മിസൈല്‍ ആക്രമണം. ഇസ്‌റാഈല്‍- ഗസ്സ അതിര്‍ത്തിയിലെ കിബ്തൂസ് സിരിമിന് നേരെയാണ് ഗസ്സയില്‍ മിസൈല്‍ ആക്രമണമുണ്ടായത്. കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. എന്നാല്‍ ആര്‍ക്കും പരുക്കില്ലെന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. അതേസമയം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഒഴിഞ്ഞുപോയ താമസക്കാര്‍ കഴിഞ്ഞയാഴ്ചയാണ് ഇവിടേക്ക് തിരിച്ചെത്തിയിരുന്നതെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


അതിനിടെ ഇസ്‌റാഈല്‍ വ്യോമാക്രമണം അവസാനിപ്പിച്ച് തെക്കന്‍ ലെബനനില്‍നിന്ന് പിന്‍വാങ്ങുന്നതുവരെ ആയുധം താഴെവെക്കില്ലെന്ന് ഹിസ്ബുല്ല മേധാവി അറിയിച്ചു. സമാധാനത്തിന് തയാറാണ്, പക്ഷേ തെക്കന്‍ ലെബനനിലെ വ്യോമാക്രമണം ഇസ്‌റാഈല്‍ അവസാനിപ്പിക്കുന്നതുവരെ പിന്നോട്ടുപോകില്ല-ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം പറഞ്ഞു.

ഇസ്‌റാഈല്‍ ആക്രമണം തുടരുമ്പോള്‍ നമ്മുടെ നിലപാട് മയപ്പെടുത്താനോ ആയുധം താഴെ വെക്കാനോ ആവശ്യപ്പെടാന്‍ കഴിയില്ല -മുഹര്‍റത്തിലെ ആശുറാ ദിനത്തില്‍ തെക്കന്‍ ബൈറൂത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.  

അതേസമയം, ഗസ്സയില്‍ കൂട്ടക്കുരുതി ശക്തമായി തുടരുകയാണ് ഇസ്റാഈല്‍. 24 ണണിക്കൂറിനിടെ 82പേരെയാണ് ഭീകര സൈന്യം ഇവിടെ കൊന്നൊടുക്കിയത്. വെടിനിര്‍ത്തല്‍ നടപ്പിലാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ കണ്ണില്ലാ ക്രൂരതകള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത്.ഇസ്റാഈല്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണങ്ങളില്‍ ഗസ്സ മുനമ്പില്‍ മാത്രം 78 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. ഗസ്സ സിറ്റിയില്‍ 39 പേരാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ നാവിക സേനാ കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ്, മോര്‍ട്ടാര്‍ ഷെല്‍ അറേയുടെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂര്‍, നിസ്സിം മുഹമ്മദ് സുലൈമാന്‍ അബു സഭ എന്നിവര്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇസ്റാഈല്‍ ആക്രമണം ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

വെടിനിര്‍ത്തല്‍ ഈ ആഴ്ച തന്നെ നടപ്പില്‍ വരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത്.ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് ആണ് ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് സ്വീകരിച്ചുവരുന്നത്.

രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ (60 ദിവസം), ബന്ദികളെ മോചിപ്പിക്കല്‍, ഇസ്‌റാഈലില്‍ നിന്നും ഹമാസില്‍ നിന്നും മൃതദേഹങ്ങള്‍ കൈമാറല്‍ എന്നിവയാണ് പ്രധാനമായും 'ട്രംപ് കരാര്‍' എന്നറിയപ്പെടുന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നത്. കരാറിന്റെ കരട് ഇരുകക്ഷികള്‍ക്കും മധ്യസ്ഥര്‍ കൈമാറിയിട്ടുണ്ട്. നിലവില്‍ ഖത്തറും ഈജിപ്തുമാണ് മധ്യസ്ഥ റോളിലുള്ളത്. ചര്‍ച്ചകളില്‍ യുഎസിനെ വൈറ്റ്ഹൗസിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ആണ് പ്രതിനിധീകരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago