ബ്രെക്സിറ്റ്: ഇ.യുവും ബ്രിട്ടനും തമ്മില്‍ പുതിയ കരാര്‍
ലണ്ടന്‍: ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദമായ കരാറില്‍ യൂറോപ്യന്‍ യൂനിയനും(ഇ.യു) ബ്രിട്ടനും ഒപ്പുവച്ചു. ഇ.യുവില്‍നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്കിനു കൃത്യമായ വഴിയൊരുക്കിക്കൊണ്ടുള്ള കരാറാണ് ഇരുകക്ഷികള്ക്കുമിടയില് തയാറായത്.
ഇരുകക്ഷികളുടെയും നേതാക്കള്‍ അണിനിരന്ന ഉച്ചകോടിയില്‍ കാര്യക്ഷമമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ബ്രെക്സിറ്റ് മധ്യസ്ഥരായ മൈക്കല്‍ ബാര്‍ണിയര്‍, ഡെവിഡ് ഡെവിസ് എന്നിവര്‍ അറിയിച്ചു. അതേസമയം, വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി അടക്കമുള്ള ഏതാനും തര്‍ക്ക വിഷയങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നതായാണ് അറിയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ 2020 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ബ്രിട്ടന് ഇ.യുവില്‍നിന്നു പുറത്തുപോകാനുള്ള നടപടിക്രമങ്ങള്‍. നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്ന കാലത്ത് ബ്രിട്ടന് ഇ.യുവുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനാകും. ഈ ആഴ്ച ചേരുന്ന ഇ.യു ഉച്ചകോടിയില്‍ പുതിയ കരാര്‍ പാസാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."