താനാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചതെന്ന് ശശികല
ചെന്നൈ: എ.ഐ.ഡി.എം.കെ നേതാക്കള്‍ നിരസിച്ചിച്ചിട്ടും താനാണ് കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിതയെ ആശുപത്രയിലെത്തിച്ചതെന്ന് ശശികല. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷനോട് ശശികല ഇക്കാര്യം അറിയിച്ചത്. ജയലളിതെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.ഐ.ഡി.എം.കെ നേതാവിന് ഒട്ടും താല്‍പര്യം ഉണ്ടയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ജയലളിതയും ആദ്യം ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായും ശശികല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു. 2016 സെപ്റ്റംബര്‍ 22നാണ് ജയ കുളിമുറിയില്‍ തെന്നി വീണത്.
ആശുപത്രിയില്‍ വെച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീര്‍സെല്‍വം, എം തമ്പിദുരൈ എന്നിവര്‍ ജയയെ കണ്ടിരുന്നുവെന്നും ശശികല അന്വേഷണ സംഘത്തോട് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല ശിക്ഷ അനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."