HOME
DETAILS

എസ്.വൈ.എസ് മജ് ലിസുന്നൂര്‍ ജില്ലാ സംഗമവും ആദര്‍ശ സെമിനാറും 29ന്

  
Web Desk
March 21 2018 | 09:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%9c%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d

ചാവക്കാട്: സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ് ലിസുന്നൂര്‍ ജില്ലാ സംഗമവും 'സലഫിസ്റ്റുകളറിയില്ല സലഫിനെ' എന്ന പ്രമേയത്തില്‍ ആദര്‍ശ സെമിനാറും മാര്‍ച്ച് 29ന് നടത്തുവാന്‍ തീരുമാനിച്ചു.
എരുമപ്പെട്ടി റംലി എജുക്കേഷന്‍ കോംപ്‌ളക്‌സില്‍ രാവിലെ 10.30ന് പരിപാടികള്‍ ആരംഭിക്കും. ജില്ലയിലെ മജ്‌ലിസുന്നൂര്‍ നടക്കുന്ന മുഴുവന്‍ മഹല്ല് മദ്രസ പരിധിയില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉലമാക്കളും ഉമറാക്കളും എസ്.വൈ. എസ്. ജില്ലാ നേതാക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമെ മുഴുവന്‍ മണ്ഡലം മേഖല ശാഖാ തലത്തിലുള്ള പ്രവര്‍ത്തകരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ പ്രവര്‍ത്തകര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.
ചാവക്കാട് പ്രസ് ഫോറം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ മീറ്റില്‍ എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി. കെ. അഷ്‌റഫലി, വര്‍ക്കിംഗ് സെക്രട്ടറി പി. പി.മുസ്തഫ മൗലവി, സി.എസ്. ഹുസൈന്‍ തങ്ങള്‍, ടി.എസ്. മുബാറക്, എസ്.എ.സിദ്ദീഖ് , കെ. ആര്‍. സദഖത്തുല്ലമാസ്റ്റര്‍, ഉമര്‍ഹാജി എടയാടി, ഹൈദര്‍ മാരേക്കാട്, ടി.കെ.എ. കബീര്‍ ഫൈസി, സി.പി. മുഹമ്മദ് ഫൈസി, അബ്ദുല്‍ കരീം മാമ്പ്ര, വി. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി.കെ. അഹമ്മദ്, കെ.എ.മൊയ്തുണ്ണി ഹാജി, അബു മൗലവി കരിക്കാട്, ഉസ്മാന്‍ കല്ലാട്ടയില്‍, കെ.എ.ബാദുഷ അന്‍വരി, കെ.എം. ഉസ്മാന്‍ മുസ്ലിയാര്‍, പി.കെ. മൂസദര്‍സി, വി.എം.ഇല്‍യാസ് ഫൈസി, ആര്‍.എസ്.മുഹമ്മദ് മോന്‍, എ.കെ. ബക്കര്‍, സലീം പള്ളത്ത്, കെ.എ.ബഷീര്‍, കെ.കെ. അബ്ദുറസാഖ,് എ.വി.ഹംസക്കുട്ടി ഹാജി, സലാം പാലുവായ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  4 days ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  4 days ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  4 days ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  4 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 days ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  4 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  4 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  4 days ago