മദ്‌റസാധ്യാപകന് മുന്‍ഗണനാ കാര്‍ഡ് നല്‍കാന്‍ ന്യൂനപക്ഷ കമ്മിഷന്‍ നിര്‍ദേശം
മലപ്പുറം: തൊഴില്‍ സംബന്ധമായ മാര്‍ക്ക് നല്‍കിയതിലെ പിഴവ് കാരണം തഴയപ്പെട്ട മദ്‌റസാധ്യാപകന്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹനാണെന്നു ന്യൂനപക്ഷ കമ്മിഷന്‍. പെരുമ്പുഴ മണിപ്പറമ്പ് സ്വദേശിയുടെ പരാതിയിലാണ് നടപടി. 2,500 രൂപയാണ് പരാതിക്കാരന്റെ പ്രതിമാസ വരുമാനം. ഇതു കൂലിപ്പണിയെടുക്കുന്നവരേക്കാള്‍ താഴെയാണെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇദ്ദേഹത്തിന് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടെന്നും കമ്മിഷന്‍ വിലയിരുത്തി.
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ ജില്ലാ പൊതുവിതരണ കേന്ദ്രം അധികൃതര്‍ക്കു സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ നിര്‍ദേശം നല്‍കി. മുന്‍ഗണനേതര കാര്‍ഡ് മാറ്റിക്കിട്ടണമെന്ന ആവശ്യവുമായി വഴിക്കടവ് സ്വദേശിയായ സാറാ ഉമ്മയും കമ്മിഷനെ സമീപിച്ചു. വിവാഹമോചിതയായ പരാതിക്കാരിക്കു പൊതുവിഭാഗത്തില്‍ സബ്‌സിഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നു സപ്ലൈ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ എത്രയും പെട്ടെന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെടും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ജൂണില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമെന്നും ചൂണ്ടിക്കാട്ടി ചമ്രവട്ടം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. 2005 മുതല്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലെന്നു കാണിച്ചു ചെറിയമുണ്ടം സ്വദേശി ഖാസ്മി നല്‍കിയ പരാതിയില്‍ നടപടികള്‍ ലക്ഷ്യം കണ്ടു. നോട്ടീസയച്ചതിനെ തുടര്‍ന്നു കരമടക്കാന്‍ റവന്യൂ അധികാരികള്‍ നടപടിയെടുക്കുകയായിരുന്നു. ഇന്നലെ മലപ്പുറത്തു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 45 പരാതികളാണ് കമ്മിഷനു മുന്നില്‍ വന്നത്. 17 കേസുകള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."