HOME
DETAILS

ഫാസ്റ്റ്ഫുഡും ആരോഗ്യവും

  
backup
March 24 2018 | 01:03 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%ab%e0%b5%81%e0%b4%a1%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82

കഴിഞ്ഞ 25 വര്‍ഷമായി വൃക്കരോഗികളുടെയും ഹൃദ് രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. നിരവധി ഡയാലിസിസ് യൂനിറ്റുകളും ഹാര്‍ട്ട് സെന്ററുകളും കേരളത്തിലുടനീളം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പഴയ കാലങ്ങളില്‍ നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധമായിരുന്ന തീന്‍മേശകള്‍ ഇന്ന് ഫാസ്റ്റ്ഫുഡുകളെകൊണ്ട് അലങ്കരിക്കപ്പെട്ടപ്പോഴാണ് രോഗികളുടെയും ആശുപത്രികളുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നത്.

കമ്പോളവല്‍ക്കരിക്കപ്പെട്ട യുഗത്തില്‍ മനുഷ്യന്റെ ഭക്ഷണ രീതിയില്‍ ഉണ്ടായ മാറ്റമാണ് മിക്ക മാരകരോഗങ്ങളുടെയും പ്രധാന കാരണമെന്നത് കാണാതിരുന്നിട്ടു കാര്യമില്ല. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും അടിമകളായി മാറിയിരിക്കുകയാണ് പുതിയ തലമുറ. കാന്‍സര്‍ പോലുള്ള ഭയാനകമായ അസുഖങ്ങള്‍ പിഞ്ചു കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്. കൃത്രിമ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും നിറത്തിനും സ്വാദിനും വേണ്ടി ചേര്‍ക്കുന്ന മായങ്ങളും വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.
വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കാന്‍ കോഴികളില്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തിന്റെ സാധാരണ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്താന്‍ വരെ തീവ്രതയേറിയതാണ്. പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ പ്രായപൂര്‍ത്തിയാവുക, സൗന്ദര്യം നഷ്ടപ്പെടുകയും പെട്ടെന്നുള്ള ശരീരവളര്‍ച്ചയ്ക്കും ഇത്തരം കൃത്രിമ ഭക്ഷണങ്ങള്‍ കാരണമാകുന്നു എന്നത് രക്ഷിതാക്കള്‍ മനസിലാക്കണം. കോഴികളില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ ആണ്‍കുട്ടികളില്‍ സ്ത്രീ സമാനമായ ശരീരഘടനയും സ്വഭാവവും വളര്‍ത്തുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബേക്കറി ആഹാരങ്ങളോട് വളരെ പ്രിയം കാണിക്കുന്നവരാണ് കുട്ടികള്‍. എന്നാല്‍ ഒട്ടുമിക്ക ബേക്കറി ഉല്‍പ്പന്നങ്ങളിലും മൈദയാണ് പ്രധാന ഘടകം. മൈദയില്‍ അടങ്ങിയിരിക്കുന്ന അലേക്‌സാന്‍ എന്ന രാസവസ്തു പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയും ഇത് മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുകയും തത്ഫലമായി പ്രമേഹരോഗിയായി തീരുകയും ചെയ്യുന്നു.
കുട്ടികളുടെ മുഖത്ത് കാണുന്ന വെളുത്ത പാട്, എല്ലിന് ബലമില്ലായ്മ, വളരെ ചെറുപ്രായത്തില്‍ തന്നെ പല്ലുകള്‍ പൊടിഞ്ഞ് പോവുക എന്നീ സൂചനകള്‍ കാല്‍സ്യത്തിന്റെയും മറ്റു പോഷകങ്ങളുടെയും കുറവിനെ സൂചിപ്പിക്കുന്നു. കേവലം ഭക്ഷണക്രമീകരണത്തില്‍ പരിഹരിക്കാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ കൃത്രിമ മരുന്നുകള്‍ തേടിപ്പോകുന്നത് വേദനാജനകമായ കാഴ്ചയാണ്. ഇലക്കറികളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത്തരം പോഷകക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും. കൃത്രിമ ഭക്ഷണങ്ങള്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളെ ബാധിക്കുന്നതുപോലെ പല്ലിനെയും അപകടകരമായ രീതിയില്‍ ബാധിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിന്തറ്റിക്ക് പദാര്‍ഥങ്ങളും മറ്റു കെമിക്കലുകളും പല്ലിന്റെ ഇനാമലില്‍ തേയ്മാനം വരുത്തുകയും പിന്നീട് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.
ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കാനുപയോഗിക്കുന്ന അജിനാമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്) ആള്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയെക്കാള്‍ അപകടകാരിയാണ്. ഗര്‍ഭാലസത, വിട്ട് മാറാത്ത തലവേദന, ഹൃദയ സംബന്ധ രോഗങ്ങള്‍, മറവിരോഗം, ആസ്തമ, രക്താതിമര്‍ദ്ദം, പൊണ്ണത്തടി, ഉറക്കമില്ലായ്മ, കാന്‍സര്‍ എന്നിവ വരെ വരുത്തിത്തീര്‍ക്കാന്‍ ഇത് കാരണമാകുന്നു. മാറിവരുന്ന ഭക്ഷണ രീതിയും തിരക്ക് പിടിച്ച ജീവിത ശൈലിയും നമ്മെ രോഗികളാക്കുമ്പോള്‍ ആരോഗ്യ പൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ പ്രകൃതിദത്തമായ ഭക്ഷണ രീതി നാം സ്വീകരിച്ചേ മതിയാവൂ.
----------------------------------------------

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago