HOME
DETAILS

ഫാറൂഖ് കോളജ് അധ്യാപകനെതിരേ കേസ്: തുടര്‍ നടപടികളുമായി പൊലിസ്

  
backup
March 24, 2018 | 4:33 AM

farook-college-calicut-professor-case-kerala-police


കോഴിക്കോട്: പെണ്‍കുട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന പരാതിയില്‍ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വാഭാവിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ തിരക്കിട്ടു കേസ് ചുമത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഫാറൂഖ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ഇ മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലിസ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 364എ, ഐ.പി.സി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേരത്തെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഒരു പരിപാടിയില്‍ ജൗഹര്‍ മുനവിര്‍ നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വികലമാക്കി വിവാദമാക്കുകയും ചെയ്തിരുന്നു. ഇത് ഏറ്റുപിടിച്ച് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എന്നീ സംഘടനകള്‍ രംഗത്ത് വരികയും ഫാറൂഖ് കോളജിന് മുന്നില്‍ സമരം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഭാഷണത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തു വന്നതോടെ അധ്യാപകന് പിന്തുണയുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അണി നിരന്നത് സമരക്കാര്‍ക്ക് തിരിച്ചടിയായി.


കേസെടുക്കുന്നതിന് മുന്‍പ് പാലിക്കേണ്ട സ്വാഭാവിക നടപടി ക്രമങ്ങള്‍ ഒന്നും തന്നെ പൊലിസ് പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരാതിക്കാരിയില്‍നിന്ന് തെളിവെടുക്കുക, വിവാദമായ വിഡിയോ കാണുക തുടങ്ങിയവ പോലും ചെയ്യാതെ മറ്റു നടപടിയിലേക്ക് നീങ്ങുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായ ഒരു വിദ്യാര്‍ഥി മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരക്കിട്ടു കേസ് എടുത്തിരിക്കുന്നത്.


സ്ത്രീകളും കുട്ടികളും മാത്രമുള്ള മത വേദിയില്‍ സ്വഭാവികമായി ഉപയോഗിച്ച ഉപമകളും പ്രയോഗങ്ങളും ലൈംഗിക ആക്ഷേപത്തിന്റെ വകുപ്പില്‍പ്പെടുത്തി കേസെടുക്കുന്നത് അംഗീകരിക്കാനിവില്ലെന്ന അഭിപ്രായം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവരുടെ പരസ്യമായ മതവിദ്വേഷ പ്രസംഗത്തിനേതിരേ ഒരു നടപടിയും സ്വീകരിക്കാതെ വികലമാക്കി പ്രചരിപ്പിക്കപ്പെട്ട ഒരു മുസ്‌ലിം മതപ്രഭാഷകന്റെ സംസാരത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ സംഘ്പരിവാര്‍ പ്രീണനമാണെന്ന ആരോപണം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ കേസെടുത്ത ഭരണകൂടനീക്കം അമിതാധികാര പ്രവണതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫേസ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


മതവേദിയില്‍ ജൗഹന്‍ മുനവിര്‍ നടത്തിയ പ്രഭാഷണം അശ്ലീലമാണെന്ന് അഭിപ്രയപ്പെട്ട പി.കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ് നേതാക്കള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍ ഫിറോസിന്റെ നിലപാട് പൂര്‍ണമായും തള്ളി.
ഒന്നിച്ചു നില്‍ക്കുന്ന ഗൗരവമുള്ള പക്ഷം ഇപ്പോള്‍ ദുര്‍ബലപ്പെടുകയാണെന്നാണ് സുബൈര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ഫിറോസിനെ തള്ളി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരും രംഗത്തു വന്നു. 'വ്യക്തികള്‍ സ്വന്തം അഭിപ്രായം എന്ന നിലക്ക് എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നതും പറയുന്നതും ഒരു സംഘടനയുടെ നിലപാട് ആവില്ല... സംഘടനയുടെ പൂര്‍വ്വകാല നേതാക്കള്‍ കാത്തു സൂക്ഷിച്ച പാരമ്പര്യത്തിലൂന്നിയാണ് മുന്നോട്ട് പോകേണ്ടത്. മത സംഘടനകളും അതിന്റെ നേതൃത്വവുമായും ഹൃദ്യമായ സൗഹൃദവും ചേര്‍ത്തു നിര്‍ത്തലും നന്മുടെ പാരമ്പര്യമാണ്. ഇവര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള പൊതു പ്ലാറ്റ്‌ഫോം കൂടിയാണ് യൂത്ത് ലീഗും മുസ്‌ലിം ലീഗും...അറിഞ്ഞു കൊണ്ട് ആളുകളെ തമ്മിലടിപ്പിക്കുന്ന ഈ ശൈലി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചു കൂടെയെന്നും ആശിഖ് കുറിപ്പില്‍ പറയുന്നു.
എം.എസ്.എഫ് ദേശീയ നേതാവ് എന്‍.എ കരീമും പി. എം സ്വാദിഖലിയും യൂത്ത്‌ലീഗ് നേതാക്കളുടെ നിലപാടുകളെ ചോദ്യം ചെയ്തു രംഗത്തെത്തി.കൊടുവള്ളി പൊലിസിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ കൊടുവള്ളിയില്‍ ജുമുഅ നിസ്‌കാരാനന്തരം മഹല്ല് ഖതീബ് ബഷീര്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വൈകിട്ട് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിലും പ്രതിഷേധമിരമ്പി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സഊദിയിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

Saudi-arabia
  •  13 minutes ago
No Image

'നോക്കാതെ പോലും കളത്തിൽ അവൻ എവിടെയെന്ന് എനിക്കറിയാം'; മെസ്സിയുമായുള്ള ബന്ധം വികാരഭരിതമായി പങ്കുവെച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

Football
  •  29 minutes ago
No Image

പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ

National
  •  31 minutes ago
No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  31 minutes ago
No Image

ഹോണ്ടയുടെ 'ചൈനീസ് കട്ട്': ബാറ്ററികൾ ഇനി ഇൻഡോനേഷ്യയിൽ നിന്ന്

auto-mobile
  •  an hour ago
No Image

'ഡൽഹി' വേണ്ട, 'ഇന്ദ്രപ്രസ്ഥം' മതി! നഗരം പാണ്ഡവർക്ക് സമർപ്പിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

National
  •  an hour ago
No Image

യുഎഇയിൽ ഇനി നീണ്ട വാരാന്ത്യങ്ങൾ ഉറപ്പ്; അവധി ദിനങ്ങൾ മാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമത്തെക്കുറിച്ചറിയാം

uae
  •  an hour ago
No Image

റൂണിക്ക് 'നോ ചാൻസ്'! റൊണാൾഡോയേക്കാൾ വേഗതയുള്ള താരം മറ്റൊരാൾ; മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യം പുറത്ത്

Football
  •  an hour ago
No Image

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ 3 കിലോയുമായി രണ്ടുപേർ പിടിയിൽ

crime
  •  2 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ

crime
  •  2 hours ago