HOME
DETAILS

നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് തുണയായി 'ലൈഫ് മിഷന്‍'

  
backup
March 24 2018 | 04:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95-3

 

കല്‍പ്പറ്റ: സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ ഏറ്റവും കൂടുതലെണ്ണം പൂര്‍ത്തിയാകാതെ കിടക്കുന്ന ജില്ലയെന്ന ചീത്തപ്പേരില്‍നിന്ന് മുക്തി നേടാനൊരുങ്ങി വയനാട്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയെ കൂട്ടുപിടിച്ചാണ് വയനാട് ഈ ഉദ്യമം നടത്തുന്നത്.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്‍ എല്ലാ ജില്ലകളിലും പണി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
അത്തരത്തില്‍ വയനാട്ടില്‍ ആരംഭിച്ച പ്രവര്‍ത്തനത്തില്‍ ഏതാണ്ട് രണ്ടായിരത്തിനടുത്ത് വീടുകള്‍ ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍ 9694 വീടുകളാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതായി ഉണ്ടായിരുന്നത്. എസ്.ടി വിഭാഗത്തിന്റെ 6715 വീടുകളും എസ്.സി വിഭാഗത്തിന്റെ 640 വീടുകളും ജനറല്‍ വിഭാഗത്തിന്റെ 2339 വീടുകളാണ് ഇത്തരത്തില്‍ പണി ആരംഭിക്കാത്തതും പാതിവഴിയില്‍ നിലച്ചുപോയതുമായ വീടുകളായി ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണെന്നത് ജില്ലക്ക് മൊത്തത്തില്‍ അപമാനവുമായിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
ഇത് ജില്ലയില്‍ വീടെന്ന സ്വപ്നവുമായി നടന്ന ആയിരങ്ങള്‍ക്ക് തുണയാകുകയാണിപ്പോള്‍. പദ്ധതി പ്രകാരം ഈമാസം 31ഓടെ 1969 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാവും.
മെയ് അവസാനത്തോടെ ഇത് 4000ത്തിലെത്തിക്കാനാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
വീടുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലക്കായി ആദ്യം സര്‍ക്കാര്‍ ഏഴ് കോടി രൂപയാണ് വകിയിരുത്തിയത്. സമയോചിതമായി നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ 72 കോടി രൂപ കൂടി ലൈഫ്മിഷന്‍ പദ്ധതിയില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മാണത്തിനായി ജില്ലക്ക് അനുവദിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago