HOME
DETAILS

കാലിത്തീറ്റ കുംഭകോണകേസ്: ലാലുവിന് ഏഴു വര്‍ഷം തടവ്

  
backup
March 24, 2018 | 6:40 AM

dumka-treasury-verdict-lalu-prasad-yadav-sentenced-to-seven-years-in-prison-in-fourth-fodder-scam-case-desheeyam-2403

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവ്. റാഞ്ചി പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുംക ട്രഷറിയില്‍ നിന്ന് 3.1 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്.ഇത് നാലാം കാലിത്തീറ്റ കുംഭകോണകേസിലാണ് ലാലുവിന് ശിക്ഷ വിധിക്കുന്നത്. നാലു കേസില്‍ നിന്നായി 21 വര്‍ഷം തടവാണ് ഇതുവരെയായി ലാലുവിന് ലഭിച്ചത്.

കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കോടതി വെറുതേ വിട്ടിരുന്നു. മിശ്ര ഉള്‍പ്പെട്ടെ അഞ്ചു പ്രതികളെയാണ് വെറുതേ വിട്ടത്. ലാലുവിന് മുറമേ ജഗന്നാഥ് മിശ്ര അടക്കം 31 പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നു. ആറു കാലിത്തീറ്റ കേസുകളില്‍ നേരത്തെ മൂന്നെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസില്‍ അഞ്ചര വര്‍ഷവും രണ്ടാം കേസില്‍ മൂന്നര വര്‍ഷവും മൂന്നാം കേസില്‍ അഞ്ചു വര്‍ഷവും തടവു ശിക്ഷകളാണ് ലാലുവിന് ലഭിച്ചത്.

1995-96ല്‍ ദുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയെന്നാരാപിച്ചാണ് 48 പേര്‍ക്കെതിരേ കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ സമയത്ത് 14 പേര്‍ മരിക്കുകയും രണ്ടു പേര്‍ മാപ്പു സാക്ഷികളാവുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  2 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  2 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  2 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  2 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  2 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  2 days ago