HOME
DETAILS

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

  
February 28, 2026 | 4:47 PM

israel evacuated hospitals as iran intensifies counter attack

ടെല്‍അവീവ്: ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചതോടെ ഇസ്രാഈലില്‍ കനത്ത ജാഗ്രത. രാജ്യത്തെ ആശുപത്രികളില്‍ നിന്ന് രോഗികളെ കൂട്ടമായി ഒഴിപ്പിച്ചു. ഇറാന്‍ മിസൈലുകളെ ഭയന്ന് രോഗികളെയും മെഡിക്കല്‍ ഉദ്യോഗസ്ഥരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആശുപത്രികള്‍ക്ക് കീഴെ സ്ഥാപിച്ച ബങ്കറുകളിലേക്ക് മാറാനാണ് നിര്‍ദേശം. 

ഭൂഗര്‍ഭ സംവിധാനമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും രോഗികളെ സ്വകാര്യ ആശുപത്രികളുടെ സംവിധാനങ്ങളിലേക്ക് മാറ്റുമെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബങ്കര്‍ സംവിധാനമില്ലാത്ത ആശുപത്രികള്‍ അടിയന്തര സാഹചര്യം പരിഗണിച്ച് അടച്ചു. രാജ്യത്ത് ടെലിമെഡിസിന്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

അതേസമയം അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കാനാണ് ഇറാന്റെ തീരുമാനം. ഇസ്രാഈലിലും, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമ താവളങ്ങളും ലക്ഷമിട്ട് നൂറുകണക്കിന് മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. സഊദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടു. ജിസിസി രാജ്യങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇസ്രാഈലില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജറുസലേം, സെന്‍ട്രല്‍ ഇസ്‌റാഈല്‍ നഗരങ്ങള്‍ ഇറാന്‍ ആക്രമിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല.

as iran intensifies counterattacks, israel is on high alert. patients are being evacuated from hospitals, and the government has ordered that patients and medical staff be moved to safe locations, including bunkers built under hospitals, fearing iranian missiles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  9 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  9 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  9 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  9 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  9 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  9 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  9 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  9 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  9 days ago