HOME
DETAILS

സുകുമാരന്‍ എഴുതുമ്പോള്‍

  
backup
March 25 2018 | 03:03 AM

%e0%b4%b8%e0%b5%81%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d

മലയാള ചെറുകഥയില്‍ രാഷ്ട്രീയാധുനികതയുടെ വീറും വെളിച്ചവും സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് എം. സുകുമാരന്‍. വളരെക്കുറച്ചു മാത്രം എഴുതുകയും എഴുതിയതിലത്രയും തന്റെ രാഷ്ട്രീയബോധപരവും സൗന്ദര്യബോധപരവുമായ ഊര്‍ജം നിക്ഷേപിക്കുകയും ചെയ്തു അദ്ദേഹം. എഴുത്തിന്റെ രാഷ്ട്രീയം പ്രമേയപരവും സൗന്ദര്യം ഭാഷാപരവുമായ സവിശേഷതകളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാഷ്ട്രീയം ഉള്ളടക്കത്തിലും സൗന്ദര്യം രൂപത്തിലും പ്രകടമാകുന്ന ആഖ്യാനഗുണങ്ങളാണ്. ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയാണ് സുകുമാരന്റെ കഥകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്; രൂപം അഥവാ ഭാഷാശില്‍പം അവഗണിക്കപ്പെട്ടു. 1984ല്‍ 'എം.സുകുമാരന്റെ കഥകള്‍'ക്ക്(എന്‍.ബി.എസ്) സുദീര്‍ഘമായ അവതാരിക എഴുതിയ സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു:
''മുഖ്യമായും ഉള്ളടക്ക വിശകലനമെന്ന രീതിയാണ് ഈ ലഘുപഠനത്തില്‍ ഞാന്‍ കൈക്കൊണ്ടിട്ടുള്ളത്. വാക്യഘടനകളില്‍ ഊന്നുന്ന, നവവിമര്‍ശനമെന്നറിയപ്പെടുന്ന പാശ്ചാത്യ സമ്പ്രദായം കവിതയെ, വിശേഷിച്ചും ഭാവഗീതത്തെ അപഗ്രഥിക്കാനായി ഉണ്ടായതാണ്. അവിടെ ഭാഷയിലുള്ള ഊന്നല്‍ അതീവ പ്രധാനവുമാണ്. എന്നാല്‍ ആഖ്യാനങ്ങളെ സംബന്ധിച്ചിടത്തോളം ഈ സമ്പ്രദായം അപര്യാപ്തമാണ്.''
രൂപമായിത്തീര്‍ന്ന ഉള്ളടക്കമാണ് ചെറുകഥയുടെയും കലാപരതയെ നിര്‍ണയിക്കുന്നത് എന്നു വിശ്വസിക്കുന്നയാളാണ് ഈ ലേഖകന്‍; കഥാപഠനത്തില്‍ ആഖ്യാനഭാഷയിലുള്ള ഊന്നല്‍ മികച്ച വായനാഫലം സമ്മാനിക്കും എന്നും. ഇതേ പഠനത്തിന്റെ മറ്റൊരു ഭാഗത്ത് സുകുമാരന്റെ ആഖ്യാനത്തില്‍ കാണപ്പെടുന്ന 'ശൈലീപരമായ ഖരത'യെ സ്പര്‍ശിച്ചുകൊണ്ട് സച്ചിദാനന്ദന്‍ എഴുതുന്നു:''അതുല്യമായ മൂര്‍ത്തതയോടെ നമ്മുടെ ബോധത്തില്‍ വന്നിടിക്കുന്ന ബിംബങ്ങളുടെ ശില്‍പസമാനമായ ദാര്‍ഢ്യത്തിലൂടെയാണ് ഈ ഖരത സ്വയം പ്രത്യക്ഷമാകുന്നത്. സ്പര്‍ശനീയവും ദര്‍ശനീയവുമായ ഈ ബിംബാത്മകത, ദൃഷ്ടാന്തകഥകളില്‍ തന്നെ വികസിക്കാന്‍ തുടങ്ങുന്നുണ്ട്.''
എം. സുകുമാരന്റെ കഥകളുടെ ഉള്ളടക്കത്തിലാണ് തന്റെ ഊന്നല്‍ എന്നു പറയുമ്പോഴും അതിലെ ഭാഷയുടെ സൗന്ദര്യാത്മകസാന്നിധ്യം അവഗണിക്കാനാകില്ല എന്നു പറയുകയാണ് സച്ചിദാനന്ദന്‍. അതിനാല്‍, സുകുമാരന്റെ കഥകളിലെ ഭാഷ എങ്ങനെ അതിന്റെ രാഷ്ട്രീയത്തെയും ആഖ്യാനചൈതന്യത്തെയും നിര്‍ണയിക്കുന്നു എന്ന അന്വേഷണത്തിനു പ്രസക്തിയുണ്ട്. അത്തരത്തിലൊരു അന്വേഷണത്തിനാണ് ഇവിടെ മുതിരുന്നത്.

'ശൈലീപരമായ ഖരത' എന്ന സച്ചിദാനന്റെ പ്രയോഗം തന്നെ സുകുമാരന്റെ കഥകളുടെ ശില്‍പസമാനമായ ദാര്‍ഢ്യത്തിലാണ് ഊന്നുന്നത്. മൈക്കലാഞ്ചലോയുടെ മാര്‍ബിള്‍ശില്‍പങ്ങളുടെ കാര്യത്തിലെന്ന പോലെ ഖരവും ദൃഢവുമാണ് അവയിലെ ഭാഷ. മൈക്കലാഞ്ചലോയുടെ ദാവീദിനെ ശില്‍പപ്പെടുത്തിയിരിക്കുന്നതു നോക്കിയാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. ഒരു ശിശുവിന്റേതു പോലെ അഭ്യാസദൃഢവുമാണ് ദാവീദിന്റെ വടിവുകള്‍. പ്രത്യാക്രമണസജ്ജമായ അയാളുടെ നിലയിലുമുണ്ട് ഒരുതരം ധൃഷ്ടത. എന്നാല്‍, അടിമുടി നഗ്നമായ ദാവീദിന്റെ മാര്‍ബിള്‍രൂപത്തില്‍ നിഷ്‌കളങ്കതയാല്‍ പരിവേഷപ്പെട്ട പൗരുഷമാണു സ്ഫുരിക്കുന്നത്. സുകുമാരന്റെ കഥനഭാഷയ്ക്കുണ്ടെന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്ന 'ശില്‍പസമാനമായ ദാര്‍ഢ്യ'ത്തെ മൈക്കലാഞ്ചലോയുടെ 'ഡേവിഡു'മായി സാദൃശ്യപ്പെടുത്താനാണ് അതിനാല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. നിഗ്രഹോത്സുകമായ രാഷ്ട്രീയസ്ഥൈര്യം അവയില്‍ ഭാവഗീതാത്മകവും വ്യഞ്ജനാപ്രധാനവും, ചിലപ്പോഴൊക്കെ തെല്ല് രുഷ്ടവുമായ ഭാഷാ പരിചരണത്തിലൂടെ പ്രകാശിക്കുന്നു. ഏറെ പ്രസിദ്ധമായ 'ജലജീവികളുടെ രോദനം' എന്ന കഥയില്‍, അണക്കെട്ടിനു താഴെയുള്ള ക്യംപുഷെഡ്ഡിലെ ആസ്ബസ്റ്റോസ് ചുമരുകളില്‍ പിക്കാസോ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ബ്ലഡ് റിയലിസ്റ്റിക് പെയിന്റിങ്ങുകള്‍ എന്നൊരു വാക്യമുണ്ട്. അടിയന്തരാവസ്ഥയിലെ ഉരുട്ടല്‍മുറികളുടെ ചുവരുകളില്‍ വരയ്ക്കപ്പെട്ട പീഡിതരുടെ രക്തചിത്രങ്ങളാണവ. അവ 'ബ്ലഡ് റിയലിസ്റ്റിക് ' പെയിന്റിങ്ങുകളാകുന്നതോടെ പീഡനത്തിലെ കലാപരതയും കണിശതയും, ബീഭത്സകതയും ഭയാനകതയും ചേരുന്ന സങ്കീര്‍ണരസപരത നിറഞ്ഞ ഭാഷാനുഭവമായി മാറുന്നു. 'വേപ്പിന്‍ പഴങ്ങള്‍' എന്ന കഥയിലെ അവസാനവാക്യം ഇങ്ങനെയാണ്:''കയ്പ്പുള്ള വേപ്പിന്‍പഴങ്ങള്‍ തിന്നാന്‍ കാക്കകള്‍ ഇഷ്ടപ്പെടുന്നതെന്തു കൊണ്ടാണ് ?'' എന്തൊരു കാവ്യാത്മകമായ പ്രഹരശേഷിയോടു കൂടിയാണ് 'പളനിയമ്മ' എന്ന ഊമയുടെ ചൂഷിതസ്വത്വത്തെ വായനക്കാരില്‍ ആഞ്ഞുപതിപ്പിക്കുന്നത്! 'രഥോത്സവം' എന്ന കഥ, അദമ്യമായ രതിവാഞ്ഛയെ കുറിച്ചെ ഴുതിക്കൊണ്ട്, പുരുഷകാമത്തിനിരപ്പെടുന്ന നിസ്വതാരുണ്യത്തിന്റെ നിരാലംബതയെക്കുറിച്ചു കൂടി പറയുന്നു. കഥ വായിച്ചു കഴിയുമ്പോള്‍ കാമോദ്ദീപകതയുടെ ഗാഢസുഗന്ധമല്ല വായനക്കാരില്‍ ശേഷിക്കുക. മറിച്ച്, സഹജമോഹങ്ങള്‍ വ്യഭിചരിക്കപ്പെടുമ്പോഴുള്ള കൊടിയ നടുക്കമാണ്. രഥോത്സവത്തിന്റെ വ്യര്‍ഥാഘോഷ പ്രതീതി അതിനെ നന്നായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
മുന്നില്‍ മനുഷ്യര്‍ കയറിട്ടുവലിക്കുകയും പിറകില്‍നിന്ന് ആനകള്‍ തള്ളുകയും ചെയ്യുന്ന ഭാരിച്ച രഥത്തിന്റെ നീക്കം പോലെ അടക്കാനാവാത്ത യൗവനത്തിന്റെ കാമോദ്വേഗം ഈ കഥയുടെ ആഖ്യാനരഥ്യകളിലൂടെ താല്‍ക്കാലികാഘോഷത്തിന്റെ പൊടിപടലമുയര്‍ത്തിക്കൊണ്ട് നീങ്ങുകയും പിന്നീട്, എങ്ങോട്ടെന്നില്ലാതെ പോയ്മറയുകയും ചെയ്യുന്നു.
''അവര്‍ നടന്നു.
മൈതാനവും ക്ഷേത്രപരിസരവും ശൂന്യം. യന്ത്രഊഞ്ഞാലിന്റെ താഴെ ഇരുന്ന് കട്ടപ്പാരകൊണ്ട് ഒരുവന്‍ മണ്ണിളക്കുന്നു. മൂത്രപ്പുരയിലെ പനമ്പുതട്ടുകള്‍ ലോറികളില്‍ കയറ്റുന്നു. താഴെ പൂഴിമണ്ണില്‍ പൊരിയും കപ്പലണ്ടിയും ഉണങ്ങിയ പൂക്കളും ഇടകലര്‍ന്നു കിടന്നിരുന്നു.
പതിവു പോലെ പുഴ ഒഴുകുന്നു. തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോള്‍ മീനു പറഞ്ഞു:
'രഘു പുലര്‍ച്ചെ പോയാച്ച് '-ആഘോഷത്തിന്റെ ഉച്ഛിഷ്ടങ്ങളെന്നോണം അവിശുദ്ധമായ അഗമ്യഗമനത്തിനുശേഷം ശരീരവും മനസും എച്ചിലാകുന്നു!''
പാലക്കാടിന്റെ വരണ്ട ഗ്രാമീണപ്രകൃതി സുകുമാരന്റെ പരുക്കന്‍ ഭാവാത്മക ഗദ്യത്തെയും നിര്‍ണയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 'വരട്ടിയാര്‍ തീരെ ശൂന്യമല്ല. അരികുപറ്റി ഉമിനീര്‍പോലെ വെള്ളം ഒഴുകുന്നുണ്ട് ' എന്ന 'അമ്പലവാതിലുകള്‍' എന്ന കഥയിലെ പ്രാരംഭവാക്യങ്ങള്‍ നോക്കുക. ആഖ്യാനഭൂമിക പഴനിയായാലും പാലക്കാടായാലും ഒരേ വരണ്ട വേനലിന്റെ ഖരവും ശൂന്യവും നിസ്സഹായവുമായ വേവ് അവയിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. കാമവും വിശപ്പും നിഷ്‌കളങ്കതയുമെല്ലാം ചൂഷണോപാധികുന്നവരുടെ ലോകമായിരുന്നു സുകുമാരന്റെ ആദ്യകാല കഥകളില്‍. 'ലിറിക്കല്‍ റിയലിസ'മെന്നു പറയാവുന്ന യഥാതഥത്വവും ആഖ്യാനമിതത്വവും അവയുടെ ഭാവുകത്വമുദ്രകളായി. അതുവരെ ഉണങ്ങിനിന്ന ഒരു കാടിനു തീപ്പിടിച്ചാലെന്ന പോലെ, എഴുപതുകളില്‍ എം. സുകുമാരന്റെ കാഥികപ്രജ്ഞയിലെ രാഷ്ട്രീയോര്‍ജം ചടുലഗദ്യത്തിലെഴുതപ്പെട്ട അന്യാപദേശങ്ങളായി ആളിക്കത്തി.
''അവര്‍ ഒരുമിച്ചുനടന്നു. പിന്നിടാനുള്ള ദൂരം ഒരു മറവിയായിത്തീരാന്‍ വേണ്ടി പ്രിയ ഗുപ്തന്‍ പാടി, തുരുമ്പിച്ചതെന്തോ നഷ്ടപ്പെട്ട ഞങ്ങള്‍ക്കു തിളങ്ങുന്നതെന്തോ കൈവന്നിരിക്കുന്നു എന്നര്‍ഥം വരുന്ന ഗാനം''(ചരിത്രഗാഥ).
തുരുമ്പിച്ച ആഖ്യാനഗദ്യത്തെ കഥനസൂക്ഷ്മതകൊണ്ട്, തിളങ്ങുന്ന രാഷ്ട്രീയായുധമാക്കി മാറ്റിപ്പണിതു എം. സുകുമാരന്‍. രാഷ്ട്രീയ മൂര്‍ച്ചയും ഭാഷാദ്യുതിയും ചേര്‍ന്നുനിര്‍മിച്ച ആ ഖഡ്ഗകാന്തി ഇനിയും ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago