10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന്
അബൂദബി: പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി അബൂദബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ മികച്ച പദ്ധതികളിലൊന്നായിരിക്കും ഈ പ്രഖ്യാപനം. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയെന്ന കാര്യം നവംബര്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. 83 സെക്ടറുകളിലേക്കാണ് നിലവില്‍ ഇത്തിഹാദ് സര്‍വീസുകള്‍ നടത്തുന്നത്. പുതിയ പത്ത് സര്‍വീസുകള്‍ കൂടി വരുന്നതോടെ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ 93 ആകും.
കമ്പനി പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏറക്കുറെ തയ്യാറായിരിക്കുകയാണ്. 2025 ലേക്കുള്ള പുതിയ മൂന്ന് സെക്ടറുകള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തിഹാദിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റൊനോള്‍ഡോ നീവ്‌സ് പറഞ്ഞു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് പുതിയ മൂന്ന് സെക്ടറുകള്‍.
Etihad Airways expands services to 10 sectors, with a focus on Kerala, India, and special offers for expatriates, to be announced on November 25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."