HOME
DETAILS

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

  
Web Desk
November 19, 2024 | 1:24 PM

Sharjah International Book Fair Gets New Venue

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് (എസ്‌ഐബിഎഫ്) ഇനി പുതിയ കേന്ദ്രം. പുസ്തകമേളയ്ക്ക് പുതിയ സൈറ്റ് അനുവദിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. ഷാര്‍ജ വലിയ പള്ളിക്ക് എതിര്‍വശം എമിറേറ്റ്‌സ് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമേളയ്ക്ക് വേദിയായി മാറുമെന്ന് ഷാര്‍ജ മീഡിയ ഓഫിസ് അറിയിച്ചു.

ലോകത്തെങ്ങുമുള്ള പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും ആകര്‍ഷിക്കുന്ന ഈ വലിയ സാഹിത്യ പരിപാടി വര്‍ഷങ്ങളായി നടന്നുവരുന്നത് ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ്. ഇത്തവണ 19 ലക്ഷത്തോളം പേരാണ് 12 ദിവസം നീണ്ടുനിന്ന മേള സന്ദര്‍ശിച്ചത്. മേളയുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും ഉള്‍ക്കൊള്ളാന്‍ മതിയായ സ്ഥലവും സൗകര്യങ്ങളും ഒരുക്കിയാണ് പരിപാടി നടത്തിയിരുന്നത്, അതേസമയം വാഹന പാര്‍ക്കിങ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയായിരിക്കും പുതിയ സ്ഥലത്ത് കെട്ടിടസമുച്ചയം ഉയരുക.

Sharjah authorities announce a new location for the renowned Sharjah International Book Fair, promising an enhanced literary experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  4 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  4 days ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  4 days ago
No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  4 days ago
No Image

മംഗഫ് തീപിടുത്തം; മലയാളികളടക്കം 50 പേരുടെ ജീവൻ പൊലിഞ്ഞ കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ ഭീകരരുടെ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പ്രദേശം വളഞ്ഞ് സൈന്യം

latest
  •  4 days ago
No Image

സൈബർ തട്ടിപ്പിന്റെ ഹബ്ബായി കോഴിക്കോട്; 2025-ൽ ഇരയായത് ആയിരങ്ങൾ, നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ

Kerala
  •  4 days ago
No Image

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

Kerala
  •  4 days ago
No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  4 days ago
No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  4 days ago