HOME
DETAILS

മുന്‍കാല പ്രാബല്യത്തോടെ സൂപ്പര്‍ ആനുവേഷന്‍ ആനുകൂല്യം; സര്‍വകലാശാലയില്‍ വിവാദം

  
backup
March 27, 2018 | 1:35 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ac%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86

 

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിരമിച്ച അധ്യാപകര്‍ക്കു മുന്‍കാല പ്രാബല്യത്തോടെ സൂപ്പര്‍ ആനുവേഷന്‍ ആനുകൂല്യം നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം വിവാദത്തില്‍. സര്‍വിസില്‍നിന്നു വിരമിച്ച സി.പി.എം അനുകൂല അധ്യാപക സംഘടനാ നേതാക്കളായ മൂന്നു പേര്‍ക്കുവേണ്ടിയാണ് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ തീരുമാനം.
ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഈ മാസം 15, 16 തിയതികളില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് വിവാദ തീരുമാനമെടുത്തത്. 2016ല്‍ വിരമിച്ച അധ്യാപകര്‍ക്കു മുന്‍കാല പ്രാബല്യത്തോടെ സൂപ്പര്‍ ആനുവേഷന്‍ ആനകൂല്യം നല്‍കാനാണ് തീരുമാനം. മുന്‍ സിന്‍ഡിക്കേറ്റംഗവും മൈക്രോബയോളജി പ്രൊഫസറുമായ ഡോ. കെ. ഫാത്വിമത്ത് സുഹ്‌റ 2017 ഒക്ടോബര്‍ രണ്ടിനും സ്റ്റാറ്റിസ്റ്റിക്്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. എന്‍. രാജു ഒക്ടോബര്‍ 12നും ഫിലോസഫി പ്രൊഫസര്‍ ഡോ. കെ. ഗോപിനാഥന്‍ ജൂലൈ 10നുമാണ് വിരമിച്ചത്. ഇവര്‍ക്കു പകരം പുതിയ അധ്യാപകര്‍ ചുമതലയേറ്റിട്ടുമുണ്ട്.

സിലബസിന്
പുറത്തുനിന്ന് ചോദ്യങ്ങള്‍

കോഴിക്കോട്: സര്‍വകലാശാല പരീക്ഷയില്‍ സിലബസിനു പുറത്തുനിന്നു ചോദ്യങ്ങള്‍. ഇന്നലെ നടന്ന ആറാം സെമസ്റ്റര്‍ ഹിസ്റ്ററി പരീക്ഷയിലെ കണ്ടംപററി കേരള പേപ്പറിലെ അഞ്ച് സെഷനുകളിലായി ക്രമീകരിച്ച ചോദ്യക്കടലാസില്‍ നാല്, അഞ്ച് സെഷനിലെ ചോദ്യങ്ങളാണ് സിലബസിനു പുറത്തുനിന്നു ചോദിച്ചത്.
ആറ് മാര്‍ക്കിനുള്ള ഷോര്‍ട്ട് എസ്സേ, 15 മാര്‍ക്ക് വീതമുള്ള എസ്സേ ചോദ്യങ്ങള്‍ ഓപ്ഷനില്ലാത്ത വിധം സിലബസിനു പുറത്തുള്ളവയാണ്. ഹിസറ്റി ഓഫ് മോഡേണ്‍ കേരള എന്ന ഒരു പേപ്പറില്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് ചോദ്യപേപ്പറിലുള്ളതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. അന്വേഷണം നടത്തുമെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജീന-ബ്രസീല്‍ അരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago