HOME
DETAILS

പി.ജി കോഴ്‌സിന് അംഗീകാരമില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

  
backup
June 03, 2016 | 1:03 AM

%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജുകളില്‍ പി.ജി കോഴ്‌സുകളുടെ അംഗീകാരം നഷ്ടമാകുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ഡോക്ടര്‍മാര്‍. ഇത്തരത്തില്‍ അനേകം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരേ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഐ.എം.സിയുടെ നിര്‍ദേശ പ്രകാരം പഠന സൗക്കര്യം ഒരുക്കിയില്ലെങ്കില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ  ഭാവി അവതാളത്തിലാകുമെന്ന ആശങ്കയാണ് വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നതില്‍  പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ തയാറെടുക്കുന്നു.
2013മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ചികില്‍സ ഉകരണങ്ങളും മറ്റു  പഠന സംവിധാനങ്ങളുടേയും അപര്യാപ്തതമൂലമാണ് അംഗീകാരം നഷ്ടമായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ല.
തിരുവനന്തപുരം ആര്‍.സി.സി കോട്ടയം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നി മെഡിക്കല്‍ കോളജുകളിലായ് മെഡിസിന്‍, സര്‍ജറി, ഫോറനന്‍സിക്ക് മെഡിസിന്‍, ഫിസിയോളജി, മൈക്രോബയോളജി, പ്രിവന്റീവ് മെഡിസിന്‍, ത്വക്ക് രോഗം, ഫിസിക്കല്‍ മെഡിസിന്‍, അനസ്‌തേഷ്യ, അസ്തിരോഗം, റേഡിയോഡൈഗ്‌നോസീസ്, ന്യൂറോളജി എന്നി വിഭാഗങ്ങള്‍ക്കും   കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായ ന്യൂറോജി വിഭാഗത്തിനുമാണ് അംഗീകാരമാണ് നഷ്ടമായിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു വര്‍ഷം 208 പി.ജി ഡോക്ടര്‍മാര്‍ വീതം മുന്നു വര്‍ഷം 600ഓളം പി.ജിക്കാര്‍ക്ക് ഐ.എം.സിയുടെ അംഗീകാരം ലഭിക്കാതെ പോകുന്നത്.816 പി.ജി സീറ്റുകളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തില്‍ 10 പി.ജി സീറ്റി ഉണ്ടായിരുന്നത് 14 ആയി ഉയര്‍ത്തിയെങ്കിലും നാളിതുവരെ  ഐ.എം.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ,സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ  ഒഴിവുകള്‍ അധ്യാപക ഡോക്ടര്‍മാരുടെ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാനക്കയറ്റങ്ങള്‍ എം.ആര്‍.ഐ പോലുള്ള ആധുനിക സംവിധാനങ്ങളുടെ കുറവ്, ഐ.സി.യു, വാര്‍ഡ് എന്നിവിടങ്ങളിലെ ബഡുകളുടെ കുറവ് എന്നിവയാണ് അംഗികാരം നഷ്ടമാകാന്‍ കാരണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  17 minutes ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 minutes ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  38 minutes ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  44 minutes ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  an hour ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  2 hours ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  2 hours ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  2 hours ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  2 hours ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  2 hours ago