HOME
DETAILS

കര്‍ണാടകയില്‍ ആരുടെ കൊടി

  
backup
March 28 2018 | 01:03 AM

karnatakyil-aarude-kodi

മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ജീവന്‍മരണ പോരാട്ടമാണ്. കര്‍ണാടക ഫലത്തെ ആശ്രയിച്ചായിരിക്കും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍. കര്‍ണാടകയ്ക്കു ശേഷം നടക്കാനിരിക്കുന്നതും ബി.ജെ.പി അധികാരത്തില്‍ തുടരുന്നതുമായ നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ഇവിടത്തെ ജയപരാജയങ്ങള്‍ സ്വാധീനിക്കും.

ഒരു പാര്‍ട്ടിയേയും സ്ഥിരമായി ഭരണത്തിലിരുത്താത്ത രാഷ്ട്രീയമാണ് കര്‍ണാടകയുടേത്. 1985 മുതല്‍ ഇത് വ്യക്തമാണ്. ഐ.ടി അധിഷ്ഠിത വ്യവസായ കേന്ദ്രമാണെങ്കിലും സംസ്ഥാനത്തെ 80 ലക്ഷം വരുന്ന കര്‍ഷകരാണ് ഭരണവര്‍ഗത്തെ തീരുമാനിക്കുക. 224 അംഗ നിയമസഭയിലേക്ക് ഭൂരിപക്ഷം നേടണമെങ്കില്‍ ഇവരുടെ കനിവുവേണം. ചെറുപട്ടണങ്ങളില്‍ മുന്‍തൂക്കമുണ്ടെങ്കിലും ഗ്രാമങ്ങളില്‍ ബി.ജെ.പി വിയര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യവും വിഭിന്നമല്ല. ജനതാദള്‍ സെക്യുലറാകട്ടെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

 

നിലനില്‍പിനായി കോണ്‍ഗ്രസ്


കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍, ഭരിച്ച സംസ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ആകാതിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകയിലെ വിജയം നിലനില്‍പിനു വേണ്ടിയുള്ളതാണ്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കേ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കും കര്‍ണാടകയില്‍ വിജയം ഉണ്ടാക്കാനാവണം.
ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയിലെത്തിയ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന അവസാന അവസരമാണിത്. ചെറുതും വലുതുമായ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മുന്നില്‍ നിന്നു നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെങ്കില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കനിയണം.
സൗജന്യ അരി, സ്‌കൂളുകളില്‍ സൗജന്യ പാല്‍-മുട്ട വിതരണം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ പദ്ധതികളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ജനപ്രിയനായിട്ടുണ്ട്.

 

ബി.ജെ.പിക്ക് മരണപ്പോരാട്ടം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളൊന്നുംതന്നെ ആശാവഹമല്ല. വോട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി പ്രഭാവത്തിന്റെ ശക്തിക്ഷയിച്ച അവസ്ഥയാണ്. ഗുജറാത്തില്‍ നേരിട്ട അപ്രതീക്ഷിത പ്രഹരവും മൂന്ന് സുപ്രധാന സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ കനത്ത പരാജയവും തെലുങ്കുദേശം പാര്‍ട്ടിയുടെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെയും കൊഴിഞ്ഞുപോക്കും ശിവസേനയുടെ നിലപാടുമെല്ലാം കൂടി ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നു.
ഇതിനിടെയാണ് മൂന്നാം മുന്നണി അണിയറയില്‍ ഒരുങ്ങുന്നത്. 2018 അവസാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍പോലും 25 ശതമാനത്തിനപ്പുറം പാര്‍ട്ടിക്ക് പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടിക്ക് താങ്ങാവില്ല.ഉത്തര്‍പ്രദേശിലേതുപോലെ ഏറ്റവും താഴേത്തട്ടിലാണ് ബി.ജെ.പി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഏഴു ലക്ഷത്തോളം പ്രവര്‍ത്തകരാണ് കര്‍ണാടകയിലെ 56,000 ബൂത്തുകളിലായി ബി.ജെ.പിക്കായി വോട്ടുതേടുന്നത്.

 

പ്രഹരശക്തിയില്‍ ജെ.ഡി.എസ്

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ സെക്യുലര്‍ മൂന്നാമത് ഒരു പോര്‍മുഖം കൂടി തുറന്നത് സംസ്ഥാനത്തെ തൂക്കുസഭയിലേക്ക് നയിക്കാന്‍ കാരണമാകുമെന്നാണ് കരുതേണ്ടത്. മറ്റ് പാര്‍ട്ടികളില്‍ നിന്നു ഭിന്നമായി ഗ്രാമങ്ങളില്‍ ജെ.ഡി.എസിനാണ് സ്വീകാര്യതയെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ഇവര്‍ക്ക് ശക്തമായ സ്വാധീനമുണ്ട്.
ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തൊട്ടുകൂടാ നയമാണ് ദേവഗൗഡയും മകന്‍ കുമാരസ്വാമിയും സ്വീകരിക്കുന്നതെങ്കിലും തൂക്കുസഭയുണ്ടായാല്‍ ബി.ജെ.പിയോട് കൂടിയേക്കും. ബി.ജെ.പിയുടെ ബി ടീമാണ് ജെ.ഡി.എസെന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസം വന്നയുടനെ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബി.ജെ.പിയോടു കൂടാനും തയാറാണെന്നു കുമാരസ്വാമി തിരിച്ചടിച്ചിരുന്നു.

 

ജാതിസമവാക്യം

സംസ്ഥാനത്ത് 84 ശതമാനം ഹിന്ദുക്കളും 12.92 ശതമാനം മുസ്‌ലിംകളും 1.87 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. ഹിന്ദുക്കളില്‍ ഭൂരിപക്ഷമായ ലിംഗായത്ത് വിഭാഗത്തെ ന്യൂനപക്ഷമായി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിജ്ഞാപനം വീരശൈവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പഞ്ചപീഠ സിദ്ധാന്തങ്ങളെ ആധാരമാക്കുന്ന വീരശൈവര്‍ വിശ്വസിക്കുന്നത് രേണുകാചാര്യയാണ് തങ്ങളുടെ സ്ഥാപകനെന്നാണ്. ലിംഗായത്തുകള്‍ വിശ്വസിക്കുന്ന ബസവണ്ണ ഒരു അനുയായി മാത്രമാണെന്നാണ് അവരുടെ പക്ഷം. ബസവണ്ണയെ വിശ്വസിക്കുന്ന വീരശൈവര്‍ക്കും ന്യൂനപക്ഷ പദവി നല്‍കാമെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജാതി ലഹളയ്ക്കു കാരണമായിട്ടുണ്ട്.
വീരശൈവ-ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ഉത്തര-മധ്യ കര്‍ണാടകയില്‍ വന്‍ സ്വാധീനമുണ്ട്. 124 മണ്ഡലങ്ങളിലെങ്കിലും ഇവര്‍ക്ക് വിധിയെ സ്വാധീനിക്കാനാവും. സംസ്ഥാനത്തെ 85 ലക്ഷത്തോളം വരുന്ന ലിംഗായത്തുകളില്‍ 80 ശതമാനത്തിന്റെയും വോട്ട് നേടാമെന്നാണ് പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ഒപ്പം ബി.ജെ.പിയുടെ യെദ്യൂരപ്പ എന്ന ലിംഗായത്ത് നേതാവിനെ ഒതുക്കുകയുമാവാം. കോണ്‍ഗ്രസിനുള്ളിലും വീരശൈവ-ലിംഗായത്ത് നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിനും വീരശൈവ-ലിംഗായത്തുകള്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനും സംവരണ തീരുമാനം കാരണമായിട്ടുണ്ട്.

 

മുന്‍ ഫലങ്ങള്‍

224 അംഗ നിയമസഭയിലേക്ക് 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35.1 ശതമാനം വോട്ട് നേടിയെങ്കിലും 80 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചുള്ളൂ. ഭരണത്തിലെത്തി  യ ബി.ജെ.പിക്കാകട്ടെ 33.9 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും 110 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.
2013ല്‍ 20 ശതമാനം മാത്രം വോട്ടു നേടാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് 40 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍ 36.6 ശതമാനമായി വോട്ട് ഉയര്‍ത്തിയ കോണ്‍ഗ്രസിന് 122 സീറ്റുകളുമായി ഭരണത്തിലെത്താനും കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago