HOME
DETAILS

ചൈനയില്‍ കിമ്മിന്റെ മിന്നല്‍ സന്ദര്‍ശനം?

  
backup
March 28 2018 | 02:03 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d


ബെയ്ജിങ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ശരിയാണെങ്കില്‍ 2011ല്‍ അധികാരമേറ്റ ശേഷം കിം നടത്തുന്ന ആദ്യ വിദേശയാത്രയായിരിക്കുമിത്. അടുത്തു തന്നെ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ കിം ജോങ് ഉന്‍ അമേരിക്കയിലെത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് തങ്ങളുടെ സുഹൃദ്‌രാജ്യമായ ചൈനയില്‍ അദ്ദേഹം നാടകീയ സന്ദര്‍ശനം നടത്തുന്നത്.
ചൈനയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്‌ഡോങ്ങിലൂടെ പ്രത്യേക സജ്ജീകരണങ്ങളോടെയുള്ള ട്രെയിനിലാണ് കിം ചൈനയിലെത്തിയതെന്നാണു കരുതപ്പെടുന്നത്. ഇവിടെ റെയില്‍വേ സ്റ്റേഷനു പരിസരത്ത് കഴിഞ്ഞ ദിവസം വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതീവ സുരക്ഷയില്‍ ട്രെയിന്‍ ചൈനയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ട്രെയിന്‍ തിരിച്ച് ഉ.കൊറിയയിലേക്കു തന്നെ പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിം ജോങ് ഉന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘം ചൈന വിട്ടതായി ദക്ഷിണ കൊറിയയിലെ കണ്‍സര്‍വേറ്റിവ് മാധ്യമമായ ചോസുല്‍ ഇല്‍ബോ പറയുന്നു. കിം തിങ്കളാഴ്ച തന്നെ ബെയ്ജിങ്ങില്‍ എത്തിയതായി പേര് വെളിപ്പെടുത്താത്ത മൂന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് 'ബ്ലൂംബെര്‍ഗ് ' പറയുന്നു.
വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ അത്തരമൊരു സംഭവത്തെ കുറിച്ചു വിവരമില്ലെന്നും, വാര്‍ത്ത ലഭിച്ചാല്‍ പുറത്തുവിടുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് വ്യക്തമാക്കി. കിം-ട്രംപ് കൂടിക്കാഴ്ച, ഉ.കൊറിയ-ദ.കൊറിയ ഉച്ചകോടി തുടങ്ങിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നീക്കത്തിനു വര്‍ധിച്ച പ്രാധാന്യമുണ്ട്. നേരത്തെ ഉ.കൊറിയയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ചൈനയ്‌ക്കെതിരേ അന്താരാഷ്ട്ര രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago