
തളരാത്ത മനസുണ്ട്; പ്രജിത് ജയപാല്‍ കാറോടിച്ച് രാജ്യതലസ്ഥാനത്തേക്ക്
കോഴിക്കോട്: ശരീരം തളര്‍ന്നിട്ടും ആത്മധൈര്യത്തിന്റെ കരുത്തില്‍ ജീവിതം തളിര്‍ത്തപ്പോള്‍ തന്റെ ആഗ്രഹങ്ങളുടെ പിന്നാലെ പോവുകയാണ് ഈ യുവാവ്. ശരീരവും ജീവിതവും തകര്‍ക്കാനെത്തിയ ദുരന്തത്തിന്റെ ഓര്‍മകളില്‍ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കാന്‍ ഇയാള്‍ തയാറായില്ല.
ഒരിക്കലും തളരാനും തോല്‍ക്കാനും തയാറാകാത്ത മനസും ശരീരവുമായാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി പ്രജിത് ജയപാല്‍ സ്വന്തമായി കാറോടിച്ച് ഡല്‍ഹി യാത്രക്ക് ഒരുങ്ങുന്നത്. അംഗപരിമിതര്‍ക്കും ചക്രക്കസേരകളില്‍ ജീവിതം ചുരുങ്ങിപ്പോയവര്ക്കും പ്രചോദനവുമായാണ് പ്രജിത്തിന്റെ യാത്ര.
2011 ഏപ്രില്‍ ഒന്നിന് തൃശൂരില്‍ നടന്ന വാഹനാപകടത്തിലാണ് പ്രജിതിന്റെ ഒരുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. തന്റെ കാല് നഷ്ടപ്പെടുത്തിയ ദുരന്തത്തിന്റെ ഏഴാം വാര്‍ഷിക ദിനമായ ഏപ്രില്‍ ഒന്നിന് കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളജില്‍ നിന്നാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് യാത്ര പുറപ്പെടുന്നത്.
പതിനൊന്നായിരത്തോളം കിലോമീറ്റര്‍ സ്വന്തമായി വാഹനമോടിക്കുന്ന തരത്തിലാണ് യാത്രയുടെ രൂപരേഖ. യാത്രയില്‍ ഒരു ടെക്നീഷ്യനും സഹായിയും പ്രജിത്തിനെ അനുഗമിക്കും. അംഗപരിമിതരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നിലും ഭരണസിരാ കേന്ദ്രങ്ങളിലും ഉന്നയിക്കാന്‍ ഈ യാത്ര പ്രയോജനപ്പെടുമെന്നു പ്രജിത് വിശ്വസിക്കുന്നു. കാല് നഷ്ടപ്പെട്ടിട്ടും ഹിമാലയം കീഴടക്കിയ അരുണിമ സിന്ഹയുമായുള്ള കൂടിക്കാഴ്ചയും ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മകളുമായുള്ള സംവാദവും ഈ യാത്രയിലെ സ്വപ്നമായി പ്രജിത് കൂടെ കൊണ്ടുപോകുന്നു.
അംഗപരിമിതര്‍ക്കുള്ള പെന്ഷന് 1200 രൂപയില്‍ നിന്നു പുതുക്കി നിശ്ചയിക്കുക, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, ടൗണ്‍ഷിപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ചക്രക്കസേര സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രജിത് മുന്നോട്ടുവയ്ക്കുന്നു. യാത്രയുടെ സ്പോണ്‍സര്‍മാരിലൂടെ ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് അനുഭാവം പ്രകടിപ്പിക്കുന്ന തൊഴില്‍ദാതാക്കളുടെ സഹകരണത്തോടെ അംഗപരിമിതര്‍ക്കായുള്ള തൊഴില്‍മേള സംഘടിപ്പിക്കാനും പ്രജിത് ലക്ഷ്യമിടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രജിത് ജയപാല്‍, ആര്. ജയന്ത്കുമാര്‍, അനില്‍ ബാലന്, ഷോബിത്ത്, സജീഷ് ബിനു,ടി. ഫാസില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• a minute ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 7 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 23 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 30 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 7 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 11 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 13 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago