HOME
DETAILS

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

  
July 04 2025 | 01:07 AM

young man Attempts Suicide after facing issues from koduvally korur sect

കിഴിശ്ശേരി: കൊരൂര് വിഭാഗം പ്രസ്ഥാനത്തിൻ്റെ പീഡനം സഹിക്കാതെ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച യുവാവ് ആശുപത്രിയിൽ. വയനാട് സ്വദേശി മുജീബി (42) നെയാണ് കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 7.10ന് കിഴിശ്ശേരി ടൗണിൽ വീണുകിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഘടനയുടെ ക്ലാസിൽ പങ്കെടുക്കാത്തതിനാണ് തന്നെ സംഘടനയിൽനിന്ന് പുറത്താക്കിയതെന്ന് മുജീബ് പറഞ്ഞു. പുറത്തുപോയാൽ പിന്നീട് ബന്ധുക്കളോടുപോലും മിണ്ടാനോ ബന്ധപ്പെടാനോ പാടില്ലെന്ന് സംഘടനാ നിയമമുണ്ട്. ഇതോടെ ഭാര്യയും മക്കളും തന്നോടു മിണ്ടാതായി. വീട്ടിലേക്കു കയറാൻപറ്റാത്ത സ്ഥിതിയായി. സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തി. ഇനി തനിക്കു പോകാൻ ഒരിടവുമില്ല. ഉമ്മയോടും ഭാര്യയോടുംപോലും മിണ്ടാൻ പറ്റില്ല. മിണ്ടിയാൽ അവരെയും സംഘടനയിൽനിന്ന് പുറത്താക്കും. ഇനി മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും മുജീബ് പറഞ്ഞു. 

കൊണ്ടോട്ടി പൊലിസെത്തി മുജീബിൻ്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ അമിതമായി ഗുളിക കഴിച്ചതായും പോക്കറ്റിൽ എലിവിഷം ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, ഷിബ് ല, ലുബ്നയുടെ ഭർത്താവ് വയനാട് സ്വദേശി റിയാസ് എന്നിവർ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നതായി കാണിച്ച് കൊരൂര് നേതൃത്വത്തിനെതിരേ പരാതി നൽകിയിരുന്നു. കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് എന്നയാൾ നേതൃത്വം നൽകുന്ന കൊരൂര് ത്വരീഖത്ത് എന്ന പ്രസ്ഥാനത്തിൽ തങ്ങൾ പ്രവർത്തിച്ചിരുന്നതായി ഇവർ പറയുന്നു. മൂന്നു വർഷം മുൻപാണ് റിയാസും ഭാര്യ ലുബ്നയും പ്രസ്ഥാനവുമായി ബന്ധം പിരിഞ്ഞത്. മൂന്നാഴ്ച മുൻപ് ഷിബ് ലയും പ്രസ്ഥാനബന്ധം അവസാനിപ്പിച്ചു. ഇതോടെ ഗുരുതരമായ സാമൂഹ്യ, മാനസിക പീഡനവും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരികയാണെന്ന് ഇവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സമാന ആരോപണവുമായി വയനാട് സ്വദേശിയായ മുജീബ് ആത്മഹത്യയ്്ക്ക് ശ്രമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago
No Image

യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!

uae
  •  5 days ago
No Image

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

National
  •  5 days ago
No Image

യുഎഇയില്‍ 10 സ്‌കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്‌കൂളുകള്‍ ഗുണഭോക്താക്കള്‍

uae
  •  5 days ago
No Image

കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്‍

Kerala
  •  5 days ago
No Image

'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു'; സ്‌കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  5 days ago
No Image

ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്

Cricket
  •  5 days ago
No Image

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago