HOME
DETAILS

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

  
Shaheer
July 04 2025 | 01:07 AM

Only Digital Payment for Railway Tickets in Palakkad Division Leaves Passengers Stranded

കോഴിക്കോട്: പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാൻ ഡിജിറ്റൽ പെയ്‌മെന്റ് മാത്രമാക്കിയത് യാത്രക്കാരെ വെട്ടിലാക്കുന്നു. ഓൺലൈനായി പണമടച്ചില്ലെങ്കിൽ ടിക്കറ്റ് നൽകില്ലെന്ന വാശിയിലാണ് കൗണ്ടറിലെ ജീവനക്കാർ. കൗണ്ടറുകളിൽ സ്ഥാപിച്ച ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ വഴി ടിക്കറ്റ് എടുക്കാൻ ജീവനക്കാർ നിർബന്ധിക്കുകയാണ്. ഇതോടെ കൈയിൽ പണം കരുതി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ നട്ടംതിരിയും. ഡിജിറ്റൽ പേയ്‌മെന്റ് ആക്കിയ വിവരം അറിയാതെ പണവുമായി എത്തുന്നവരും ബുദ്ധിമുട്ടും. നിലവിൽ തങ്ങളുടെ കൈയിലുള്ള പണം കൗണ്ടറിലുള്ള മറ്റാർക്കെങ്കിലും നൽകി അവരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഡിജിറ്റൽ പേയ്‌മെന്റ് വശമില്ലാത്തവരും പ്രായമായവരും ടിക്കറ്റ് എടുക്കാൻ ഏറെ പ്രയാസം അനുഭവിക്കുകയാണ്.

മൊബൈൽ ചാർജ് തീരുകയോ നെറ്റ് വർക്ക് കിട്ടാതിരിക്കുകയോ ചെയ്താലും ടിക്കറ്റ് എടുക്കാനാവില്ല. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കാനും യു.പി.ഐ പേയ്‌മെന്റിന് നിർബന്ധിക്കുന്നുണ്ട്.
 ഇതുസംബന്ധിച്ച് പരാതി ഉയർന്നെങ്കിലും ക്യാഷ് പേയ്‌മെന്റ് രീതി പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ദേശീയതലത്തിൽ ഇത്തരമൊരു നിർദേശമില്ലെങ്കിലും പാലക്കാട് ഡിവിഷൻ അധികൃതർ ഡിജിറ്റൽ പേയ്‌മെന്റ് അടിച്ചേൽപ്പിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.

Passengers were left helpless at several stations in Palakkad division as Indian Railways enforced a digital-only payment system for ticket booking. The sudden move caused inconvenience to those without access to UPI or digital wallets.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  3 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  3 days ago