HOME
DETAILS

മെക്കാഡം ടാറിങ് നടത്തിയ ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡ് തകര്‍ന്നു

  
backup
March 30, 2018 | 6:02 AM

%e0%b4%ae%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a1%e0%b4%82-%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

 


പുതുക്കാട് : മെക്കാഡം ടാറിങ് നടത്തിയ ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡ് തകര്‍ന്നു. പല ഭാഗങ്ങളിലും റോഡിന്റെ വശങ്ങള്‍ വിണ്ടുകീറിയ നിലയില്‍. ഒരു വര്‍ഷം മുന്‍പാണു റോഡ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തീകരിച്ചത്. അഞ്ചു വര്‍ഷ ഗ്യാരണ്ടിയില്‍ ആധുനിക രീതിയില്‍ ടാറിംഗ് നടത്തിയെങ്കിലും റോഡിന്റെ വശങ്ങള്‍ സുരക്ഷിതമാക്കാതിരുന്നതാണു പ്രശ്‌നത്തിനു കാരണം. ടാറിങ്ങില്‍ പാകപിഴ വന്ന സ്ഥലങ്ങളില്‍ റോഡു താഴ്ന്നും വിണ്ടുകീറിയും കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ് . വാഹനതിരക്കുള്ള റോഡില്‍ വശങ്ങള്‍ ഇടിഞ്ഞു തുടങ്ങിയതോടെ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. കാളക്കല്ല്, വരാക്കര ഇടങ്ങളില്‍ തുറസായ കാനയോടു ചേര്‍ന്നു റോഡു തകര്‍ന്നതോടെ വാഹനങ്ങള്‍ കാനയിലേക്കു തെന്നിവീണു അപകടം ഉണ്ടാകാന്‍ ഇടയുണ്ട്. വീതി കുറവുള്ള ഭാഗങ്ങളില്‍ റോഡു തകര്‍ന്നു തുടങ്ങിയതും റോഡിലേക്കു തള്ളിനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകടങ്ങള്‍ക്കു വഴിവെക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചു പൊതുമരാമത്ത് വകുപ്പാണു റോഡു മെക്കാഡം ടാറിംഗ് നടത്തിയത്. റോഡിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കണമെന്നും കാനകള്‍ സ്ലാബിട്ടു സുരക്ഷയൊരുക്കണമെന്നും നിര്‍മ്മാണ സമയത്തുതന്നെ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. മെക്കാഡം ടാറിംഗ് നടത്തി റോഡ് ഉയരുകയും അവിടെ മണ്ണിട്ട് നികത്താതെ വന്നതോടെ ഇരുചക്രവാഹനങ്ങള്‍ വശങ്ങളില്‍ തെന്നി വീഴുന്നതും പതിവാണ്. വേഗത സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇടപെട്ടു തകര്‍ന്നു കൊണ്ടിരിക്കുന്ന റോഡ് ടാറിംഗ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  10 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  10 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  10 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  10 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  10 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  10 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  10 days ago