'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ
തൃശൂർ: കുടുംബത്തിൽ ഉണ്ടായ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദമാണെന്ന് ആരോപിച്ച് വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി മനോജ് (46) ആണ് വാടാനപ്പള്ളി പൊലിസിന്റെ പിടിയിലായത്. ആക്രമണത്തിൽ പരുക്കേറ്റ അമ്മ തുളസി (71) ചികിത്സയിലാണ്.
കഴിഞ്ഞ ആറാം തീയതി രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ചേറ്റുവയിലെ തറവാട് വീട്ടിൽ കസേരയിലിരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുളസിയുടെ ഇടതുകൈ പിടിച്ചുതിരിച്ച് ഒടിച്ചു. ഇതിനുശേഷവും കലിപ്പടങ്ങാത്ത മനോജ് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അമ്മയെ കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ മനോജ് മുൻപും നിരവധി അക്രമക്കേസുകളിൽ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഭാര്യയെ വീട്ടിൽ വെച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലും, 2024-ൽ പ്രദേശത്തെ വാർഡ് മെമ്പറെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
വാടാനപ്പള്ളി പൊലിസ് സ്റ്റേഷൻ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പൊലിസ് ഓഫീസർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
a man has been arrested for brutally assaulting his mother after blaming her for the family's misfortunes through alleged sorcery. according to reports, the suspect pushed the elderly woman to the ground, kicked her, and broke her arm. the police registered a case and took the son into custody following the violent attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."