HOME
DETAILS

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

  
July 18, 2026 | 2:54 PM

ksrtc bus driver arrested for sexually assaulting teacher

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസിൽ യാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി. കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേർത്തല വയലാർ തെക്കേക്കര സ്വദേശിയുമായ രഞ്ജനെയാണ് (53) ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഏഴുമണിയോടെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന അധ്യാപികയാണ് അതിക്രമത്തിന് ഇരയായത്.

കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതിയായ രഞ്ജൻ. ബസ് തോട്ടപ്പള്ളി കന്നുകാലി പാലത്തിന് സമീപമെത്തിയപ്പോൾ, തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതിയെ ഇതേ ബസിൽത്തന്നെ ഹരിപ്പാട് പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലിസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

A KSRTC bus driver from the Kayamkulam depot was arrested by the Haripad police for allegedly sexually assaulting a teacher. The incident occurred inside a superfast bus traveling from Ernakulam to Thiruvananthapuram. The accused, who was traveling as a passenger to report for duty, sat next to the woman and misbehaved with her.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  4 hours ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 hours ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 hours ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  4 hours ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  5 hours ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  5 hours ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  5 hours ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  5 hours ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  6 hours ago