ഒന്നര വര്‍ഷത്തിനകം നെടുമ്പാശ്ശേരിയില്‍ നിന്നും എറണാകുളത്തേക്ക് ജലപാത
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് നിന്നും എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് ഒന്നര വര്‍ഷത്തിനകം ജലപാത യാഥാര്‍ഥ്യമാകും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍ )യുടെ നേതൃത്വത്തിലാണ് ജലപാത ഒരുങ്ങുന്നത്. മറൈന്‍ ഡ്രൈവിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.
നെടുമ്പാശ്ശേരിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരമാണ് എറണാകുളത്തേക്കുള്ള ജലപാത. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട് വഴി ജല ഗതാഗതം ആരംഭിക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
ജലപാത ആരംഭിക്കുമ്പോള്‍ എണ്ണ കലര്‍ന്ന് പുഴയില്‍ മലിനീകരണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ജലപാത യാഥാര്‍ഥ്യമാകുന്നതോടെ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് റോഡ് ട്രാഫിക്കില്‍ കുടുങ്ങാതെ അതിവേഗം എറണാകുളം നഗരത്തില്‍ എത്തിച്ചേരാന്‍ കഴിയും.
വിനോദ സഞ്ചാര മേഖലക്കും ഇത് പുത്തനുണര്‍വാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ബേക്കലില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതം 2020 മെയ് മാസത്തില്‍ യാദാര്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയുള്ള പദ്ധതിയില്‍ 49 ശതമാനം ഓഹരി സിയാലിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."