'കുട്ടികളെ ഓഫിസില്‍ കൊണ്ടുവന്നിരുത്തരുത് '
തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടിരുത്തി ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹന ദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സാധാരണക്കാര്‍ തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നത്. ഓഫിസിലെ പരിമിതമായ സമയം ഉദ്യോഗസ്ഥര്‍ കുട്ടികളെ നോക്കാന്‍ ചെലവഴിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പിച്ച പരാതിയില്‍ പറയുന്നു. അവധി ദിവസങ്ങളില്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടിരുത്തുന്നതിന് പകരം അവരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."