ഭരത് മുരളി നാടകോത്സവത്തിനു യവനിക ഉയര്‍ന്നു
ശാസ്താംകോട്ട: നാടക് കുന്നത്തൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിനു തിരി തെളിഞ്ഞു.
നാടകോത്സവത്തിന്റെയും കുട്ടികള്‍ക്കായുള്ള നാടക കളരിയുടെയും ഉദ്ഘാടനം പ്രശസ്ത തിരക്കഥകൃത്ത് പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
1960ല്‍ പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ അരങ്ങേറിയ നാടക കളരിക്ക് സമാനമാണ് ഈ സംരംഭമെന്നും നടനാകുന്നതോടെ ഒരാളുടെ കോമ്മണ്‍സെന്‍സ് നഷ്ടപ്പെടുന്നുവെന്നും എന്നാല്‍ അഭിനയത്തിലൂടെ അത് വീണ്ടെടുക്കുമ്പോഴാണ് നാടകം അതിന്റെ പൂര്‍ണതയിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡന്റ് ഗോപന്‍ കല്‍ഹാരം അധ്യക്ഷനായി.
അനില്‍ കിഴക്കെടുത്ത് രചിച്ച 'പച്ചപ്പുകളുടെ കബറിടങ്ങളില്‍ നിന്നും ഉയര്‍ക്കുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ മുഖ്യ പ്രഭാഷണം നടത്തി.
അഹമ്മദ് മുസ്‌ലിം, ജയപ്രകാശ് മേനോന്‍, കുരുമ്പോലില്‍ ശ്രീകുമാര്‍, ഇടക്കുളങ്ങര ഗോപന്‍, ഗിരീഷ് ഗോപിനാഥ്, പി.കെ അനില്‍കുമാര്‍, നാടക് മേഖല സെക്രട്ടറി എസ്. രൂപേഷ്, പി.കെ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."