HOME
DETAILS
MAL
പൊലിസ് നടപടി അപലപനീയം: ഡി.സി.സി പ്രസിഡന്റ്
backup
April 07 2018 | 03:04 AM
മലപ്പുറം: ദേശീയപാത സര്‍വേയെ തുടര്‍ന്ന് എ.ആര് നഗറില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് നേരെ പൊലിസ് നടത്തിയ ക്രൂരമായ ആക്രമണം അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരെ പൊലിസ് വീട്ടില്‍ കയറി അതിക്രൂരമായി മര്‍ദിക്കുകയാണുണ്ടായത്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലിസ് ആക്രമണത്തില്‍ പരുക്കേറ്റു.
കലാപം നടത്തുന്നവരെ നേരിടുന്ന പോലെയാണ് കിടപ്പാടം നഷ്ടമാകുന്നവരെ പൊലിസ് അടിച്ചമര്‍ത്തുന്നത്. ഭരണത്തിന്റെ അഹങ്കാരത്തില്‍ പൊലിസിനെ അഴിച്ചുവിട്ട് ജനങ്ങളെ ഭയപ്പെടുത്തി കാര്യം നേടാനാണ് സര്‍ക്കാര്‍ ശ്രമം, ഒരു ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്ന നടപടിയല്ലിത്, ഡി.സി.സി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."