HOME
DETAILS

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

  
September 30, 2024 | 3:04 PM

Anwar Alleges CM Protects ADGP Shields Criminal

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' പത്രത്തിലെ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അന്‍വര്‍ എം.എല്‍എ. ഹിന്ദുവിലെ ലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, ഇംഗ്ലീഷ് പത്രത്തില്‍ കൊടുത്താല്‍ ഡല്‍ഹിയില്‍ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ചേര്‍ന്ന് ഒരു സമുദായത്തെ അപരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയാണ് മതസൗഹാര്‍ദത്തിന് കത്തിവെക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിലും എംഎല്‍എ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു.

മാമി കേസ് അന്വേഷണത്തില്‍ എല്ലാവരും തൃപ്തരായിരുന്നുവെന്നും, അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്നു തിരുവനന്തപുരത്ത് എക്‌സൈസിലേക്ക് മാറ്റിയത്. കൂടാതെ ഈ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തുവെന്നും അന്‍വര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസില്‍ 20 മിനിറ്റോളം ഇരുന്ന്, മെയില്‍ ഡി.ജി.പിക്ക് നല്‍കുന്നത് കണ്ടിട്ടാണ് താന്‍ എ.ഡി.ജി.പിയുടെ ഓഫിസില്‍ നിന്നു ഇറങ്ങിയതെന്നും, വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്നും അന്‍വര്‍ പറയുന്നു. കൂടാതെ എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ലെന്നും, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും, കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ചു വലിച്ചാലും ആ കെട്ട് വിടാന്‍ അദ്ദേഹം തയാറല്ലെന്നും, അതിനു കാരണം അറിയില്ലെന്നും, ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി.

Anwar accuses Kerala CM of shielding ADGP, claims no action against criminal, sparking political controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago