HOME
DETAILS

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

  
Web Desk
October 01, 2024 | 4:25 AM

AK Balan Defends CMs Remarks on Malappuram Calls for Honest Reading of the Interview

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണമെന്നുമാണ് എ.കെ ബാലന്‍ പറയുന്നത്. 

മലപ്പുറം ജില്ലയെ മുന്‍നിര്‍ത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണം.  സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതില്‍ പറയുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്ത് തീര്‍പ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടിച്ചാല്‍ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടതെനന്നും ബാലന്‍ ചോദിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം പിടിച്ചെന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തെ അപമാനിക്കലാണോ സ്വര്‍ണം മുഴുവന്‍ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബി.ജെ.പി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോള്‍ എന്തായി എന്നും ബാലന്‍ ചോദിച്ചു.

അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഉന്നയിച്ച ആരോപണങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭയമാണോ ഇതിന് പിന്നില്‍. ബാലന്‍ പറഞ്ഞു. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  3 days ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  3 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  3 days ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  3 days ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  4 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  4 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  4 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  4 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  4 days ago