ബോളിവുഡിന് ആശ്വാസം: സല്‍മാന്‍ ഖാന് ജാമ്യം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യം, അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ പറഞ്ഞു. രണ്ട് രാത്രി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. ജയില്‍ മോചിതനായ അദ്ദേഹം ഇന്നലെ രാത്രിയോടെ മുംബൈയിലെത്തി. സല്‍മാന്‍ഖാന് ജാമ്യം ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ബോളിവുഡ് ആണ്. കോടികളുടെ പ്രൊജക്ട് പാതി വഴിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബോളിവുഡ് സിനിമാ ലോകം.
ജാമ്യ ഹരജി പരിഗണിച്ച കോടതി രണ്ട് വസ്തുതകളാണ് പ്രത്യേകം നിരീക്ഷിച്ചത്. സല്‍മാന്‍ ഖാനെതിരായ ആരോപണത്തില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും ചത്ത രണ്ട് കൃഷ്ണ മൃഗങ്ങളിലൊന്ന് അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടാണ് ചത്തതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റൊന്ന് ചത്തത് വലിയ കുഴിയില്‍ വീണതുകൊണ്ടാണെന്നും പറയുന്നു. വെടികൊണ്ടാണ് മൃഗങ്ങള്‍ ചത്തതെന്ന് ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നില്ല. ഇക്കാര്യം കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച ജിപ്‌സിയില്‍ കണ്ടെത്തിയ രക്തക്കറയും പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ശേഖരിച്ച രക്തവും ഒന്നാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനയില്‍ സാധിച്ചില്ലെന്നും പ്രതിഭാഗം പറയുന്നു.
ബിഷ്‌ണോയ് സമുദായത്തില്‍പെട്ട തടവുകാര്‍ ഉള്ള ബാരക്കിലാണ് സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിരുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടാക്കുന്നുണ്ടെന്നും വധഭീഷണിയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്.
1998ല്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന കേസില്‍ കുറ്റക്കാരനെന്നുകണ്ടാണ് സല്‍മാന്‍ ഖാന് ജോധ്പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ തബു, നീലം, സോനാലി ബാന്ദ്രെ, സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."