സ്വകാര്യ വ്യക്തി കൈയേറി നീരൊഴുക്ക് തടസപ്പെടുത്തിയ തോട് നാട്ടുകാര്‍ പുനഃസ്ഥാപിച്ചു
ചാരുംമൂട്: തോട് സ്വകാര്യ വ്യക്തി കൈയേറി തടസപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നു. തോട്ടിലെ നീരൊഴുക്ക് നാട്ടുകാര്‍ ചേര്‍ന്ന് പുനഃസ്ഥാപിച്ചു.
നൂറനാട് തത്തംമുന്ന ചിറയുടെ തെക്കേതില്‍ കുളവും അതിനോട് ചേര്‍ന്നുള്ള നീരെഴുക്ക് തോടും സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതിനെതിരെയാണ് പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരും അല്പതോളം തദ്ദേശവാസികളും പ്രതിഷേധവുമായി രംഗത്ത് വന്നത്.സ്ത്രീകളുടെ കുളിക്കടവിലും തുണി അലക്കുന്ന നീരെഴുക്ക് തോട്ടിലും നിരീഷണക്യാമറ സ്ഥാപിച്ച നിലയിലാണ്.
ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ദേശ ലക്ഷ്യം എന്താണന്ന് അന്വേക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇവ നീക്കം ചെയ്യണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.അവിടെ നിന്നും നീക്കം ചെയ്ത തുണി അലക്കുന്ന കല്ലും നാട്ടുകാരും കുടുംബശ്രീ ഭാരവാഹികളും ചേര്‍ന്ന് പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."