HOME
DETAILS

കേന്ദ്രത്തിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാനാവില്ല: പുതുച്ചേരി മുഖ്യമന്ത്രി

  
backup
April 10 2018 | 18:04 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%94%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4

 


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തിനെത്തിയ നാരായണസ്വാമി മാധ്യമങ്ങളോടു പറഞ്ഞു.
സഹകരണ ഫെഡറലിസത്തെക്കുറിച്ചു വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങള്‍ക്കു മേല്‍ ഏകാധിപത്യ വാഴ്ച അടിച്ചേല്‍പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്രം. മോശം ഭരണമുള്ള സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാന്‍ കേന്ദ്രത്തിന് എന്ത് അധികാരമാണുള്ളത്? ജനങ്ങളുടെ ആവശ്യം അറിയുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതനുസരിച്ചാണ് സംസ്ഥാനങ്ങള്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത്. അതിനുള്ള സാമ്പത്തിക അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാവണം.
അവികസിത സംസ്ഥാനങ്ങള്‍ വികസിക്കണമെന്ന് മോദി പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വികസനം വികസ്വര സംസ്ഥാനങ്ങളുടെ ചെലവിലാകരുത്. ജി.എസ്.ടി നടപ്പായതോടെ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ധിക്കുകയാണ് വേണ്ടത്.
എന്നാല്‍ ആ ഗണത്തില്‍ പെടുന്ന പുതുച്ചേരിക്കും വരുമാനം കുറയുകയാണ്. ജി.എസ്.ടി സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒത്തുചേരലിന് അടിസ്ഥാനം രാഷ്ട്രീയമല്ലെന്നും വിഷയങ്ങളാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തമിഴ്‌നാടും തെലങ്കാനയും യോഗത്തിനു വരാത്തതിന്റെ കാരണം അവരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago