അധികച്ചുമതല പുതുക്കി നല്‍കിയില്ല; പട്ടയം ഇടപാടുകള്‍ പ്രതിസന്ധിയില്‍
തിരുന്നാവായ: അഡീഷണല്‍ തഹസില്‍ദാറുമാരുടെ കാലാവധി തീര്‍ന്നത് പട്ടയം സംബന്ധിച്ച ഇടപാടുകള്‍ പ്രതിസന്ധിയിലാക്കി. പട്ടയവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഓഫിസുകളില്‍ കയറിയിറങ്ങി ദുരിതം പേറുകയാണ്. ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രത്യേക അധികാരച്ചുമതല നല്‍കിയ സെപഷല്‍ തഹസില്‍ദാര്‍മാരുടെ കാലാവധി പുതുക്കി നല്‍കാത്തതാണ് ജനങ്ങളെ സാരമായി ബാധിച്ചിരിക്കുന്നത്.
ജില്ലയില്‍ മഞ്ചേരിയിലും തിരൂരിലുമായി ആകെ രണ്ട് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. എാന്നല്‍, പട്ടയ കേസുകളുടെ എണ്ണം 18,000 കവിഞ്ഞതോടെ ആറ് അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അധികച്ചുമതല നല്‍കിയിരുന്നു.
മലപ്പുറം, തിരൂര്‍, കരിപ്പൂര്‍, ലാന്‍ഡ് എന്‍.എച്ച് 1, 2, 3 എന്നിവിടങ്ങളിലെ ഓഫിസര്‍മാര്‍ക്കായിരുന്നു അധികച്ചുമതല ഉണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറോടെ ഇവരുടെ കാലാവധി തീര്‍ന്നിരിക്കുകയാണ്. ഇത് മൂലം ഓഫിസില്‍ എത്തുന്ന അപേക്ഷകരെ തഹസില്‍ദാര്‍മാര്‍ ഒപ്പിടാതെ മടക്കിവിടുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."