വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും ജോണിയുടെ ജൈവ വെള്ളരി
ഇരിങ്ങാലക്കുട: കണിവെള്ളരിയില്ലാത്ത വിഷു കേരളീയന്‍ ഓര്‍ക്കാന്‍ കൂടി സാധിക്കുകയില്ല. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കണി വെള്ളരി ഉപയോഗിച്ചാണ് മലയാളി ഭൂരിഭാഗവും വിഷു ആഘോഷിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷകാലമായി ഈരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് റിട്ട.പ്രൊഫ കൂടിയായ ഉണ്ണിപള്ളി വീട്ടില്‍ ജോണി സെബ്യാസ്റ്റന്‍. 12 ടണ്‍ കണിവെള്ളരിയാണ് ഇത്തവണ ഇദേഹം വിഷുവിനായി ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നത്.
26 വര്‍ഷത്തേ അധ്യാപന ജീവിതത്തിന് ശേഷം പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിലേക്ക് ഇറങ്ങിയ ജോണി തിരുമാനിച്ചിരുന്നു വിളയിക്കുന്നത് എല്ലാം ജൈവരീതിയില്‍ മാത്രമെന്ന്. കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി ഇവ മാത്രമാണ് ജോണിയുടെ വളക്കൂട്ടായി ഉള്ളത്.
കഴിഞ്ഞ വര്‍ഷവും ഇതേ അളവില്‍ വെള്ളരിയും വെണ്ടയും ജോണി വിളയിച്ചിരുന്നു. 60 ദിവസത്തേ പരിശ്രമം മാത്രമാണ് ഈ കണിവെള്ളരിയുടെ ഫലപ്രാപ്തിക്ക് പിന്നിലെന്ന് ജോണി സാക്ഷ്യപ്പെടുത്തുന്നു.
കണിവെള്ളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. ജോയ് പീനീക്കപറമ്പില്‍, കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്, റോക്കി ആളൂക്കാരന്‍, പ്രതിക്ഷാഭവന്‍ മദര്‍ സുപീരിയര്‍ അര്‍ച്ചന, എം.എ ജോണ്‍, ജോസ് ചക്കച്ചാംപറമ്പില്‍, ജെയ്‌സണ്‍ പാറേക്കാടന്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."