HOME
DETAILS

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

  
November 20, 2024 | 5:30 PM

Madinah Introduces Smart Parking System for 400 Vehicles

റിയാദ്: മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ. സ്മാര്‍ട്ട് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധത്തിലുള്ള പദ്ധതി, 12 നില കെട്ടിടത്തിലാണ് ഒരുക്കുന്നത്.

മദീനയിലെ മസ്ജിദുന്നബവിക്ക് സമീപമായാണ് ബഹുനില പാര്‍ക്കിംഗ് സംവിധാനത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. മദീന നഗരസഭയുടെ നേതൃത്വത്തിലുള്ള പദ്ധതി, മദീനയിലെ ആദ്യ ബഹുനില പാര്‍ക്കിംഗ് സംവിധാനം കൂടിയാണ്. സ്മാര്‍ട്ട് ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. 982 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി ഒരുക്കുന്നത്.

ഒന്‍പതു കോടി റിയാലാണ് പദ്ധതിയുടെ ചെലവ്. ഇതിനായുള്ള കരാറുകള്‍ പൂര്‍ത്തിയായതായി നഗരസഭ അറിയിച്ചു. ഡ്രൈവറില്ലാതെ തന്നെ വാഹനം പാര്‍ക്ക് ചെയ്യാനും പുറത്തേക്കെത്തിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സ്ഥല പരിമിതി പരിഹരിക്കുക, സന്ദര്‍ശകരുടെ സമയ നഷ്ടം ഒഴിവാക്കുക, സുരക്ഷിത പാര്‍ക്കിംഗ് ഒരുക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി.

Saudi Arabia has launched an advanced smart parking system in Madinah, enabling simultaneous parking of 400 vehicles. This innovative solution aims to reduce congestion, enhance driver experience, and promote sustainable urban development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  6 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  6 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  6 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  6 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 days ago