കനത്തച്ചൂടില്‍ യാത്രക്കാരുടെ ദാഹമകറ്റാന്‍ സൗജന്യ സംഭാര വിതരണം
അങ്ങാടിപ്പുറം: ചൂട് കനത്തതോടെ ദാഹവും തുടങ്ങി. കനത്ത ചൂടില്‍ നഗരം വെന്തുരുകുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് സൗജന്യമായി സംഭാര വെള്ളമൊരുക്കിയിരിക്കുകയാണ് അങ്ങാടിപ്പുറം നളന്ദ സ്റ്റോര്‍ ഉടമ രവീന്ദ്രന്‍. അങ്ങാടിപ്പുറം-ഏറാന്തോട് റോഡരികിലാണ് സൗജന്യ സംഭാര വിതരണത്തിനായി പ്രത്യേക സ്റ്റാള്‍ നിര്‍മിച്ചിരിക്കുന്നത്.
ആറു ലിറ്റര്‍ മോര് ഉപയോഗിച്ചാണ് സംഭാര വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംഭാര വിതരണം രണ്ടണ്ടര മാസക്കാലത്തോളം നീണ്ടണ്ടു നിന്നു. മറ്റുള്ളവരുടെ ദാഹമകറ്റുന്ന സൗജന്യസംഭാര വിതരണത്തെ കുറിച്ച് കേട്ടതോടെ സമീപവാസി തന്നെയാണ് കിണറ്റിലെ ശുദ്ധ ജലവും നല്‍കുന്നത്.
വേനല്‍ കാലത്ത് വീട്ടിലെ കിണര്‍ വറ്റുന്ന അവസ്ഥയുണ്ടണ്ടായപ്പോള്‍ തിരുമാന്ധാംകുന്ന് പൂര സമയത്ത് റോഡരികിലുണ്ടണ്ടാകാറുള്ള സംഭാര വിതരണത്തില്‍ രണ്ടണ്ടു ബക്കറ്റ് വെള്ളം ഒഴിക്കാന്‍ അയല്‍പക്കക്കാരന്‍ ആവശ്വപ്പെട്ടെന്നും തുടര്‍ന്ന് പിന്നീടങ്ങോട്ട് കിണറിലെ വെള്ളം ഇതുവരെ വറ്റിയിട്ടില്ലെന്നും ഈ വിശ്വാസമാണ് തന്നെ മറ്റുള്ളവരുടെ ദാഹമകറ്റുന്ന പ്രയത്‌നത്തിലേക്ക് നയിച്ചതെന്നും രവീന്ദ്രന്‍ പറഞ്ഞു.
അങ്ങാടിപ്പുറം ദേശം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് രവീന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."