മങ്ങാട്-മുടൂര്‍ പരിസര പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു
ഓമശ്ശേരി: മങ്ങാട്-മുടൂര്‍ പരിസര പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി നടക്കുന്ന അടക്ക, റബര്‍ഷീറ്റ് മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നു.
കഴിഞ്ഞദിവസം രാത്രി മങ്ങാട് സി.കെ സുലൈമാന്റെ അടക്കപ്പുരയുടെ പൂട്ട് പൊളിച്ച് ഒരു ലക്ഷത്തോളം രൂപയുടെ അടക്കയാണ് മോഷ്ടിച്ചത്.
ഈയിടെയായി രണ്ടാം തവണയാണ് സുലൈമാന്റെ അടക്ക മോഷണം പോകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്ന പി. മഹ്മൂദ് ഹാജി, യു.ടി മുഹമ്മദ്, എം.ടി ഹംസ, സി.കെ സുലൈമാന്‍, മാക്കല്‍ യൂസുഫ്, ടി.ടി അബു, മാക്കല്‍ മൊയ്തീന്‍ കുട്ടി എന്നിവരുടെ കച്ചവടത്തിനായുള്ള സാധനങ്ങളും മോഷണം പോയിരുന്നു.
പന്ന്യേങ്ങല്‍ മനോഹരന്റെ വിട്ടില്‍ നിന്ന് ഉണക്കാനിട്ട റബര്‍ഷീറ്റുകളും മങ്ങാട്ട് ജനാര്‍ദ്ദനന്‍ നായരുടെ വീട്ടില്‍ നിന്ന് ചാക്ക് കുരുമുളകും കഴിഞ്ഞ ദിവസം കളവുപോയി.
മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ഇവര്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."