HOME
DETAILS
MAL
മതം മാറ്റി വിവാഹം: യുവാവിന് ഹൈക്കോടതി ജാമ്യം നല്കി
backup
April 12 2018 | 20:04 PM
കൊച്ചി : പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.സില് ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യ പ്രതി ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഗുജറാത്തില്‍ താമസിക്കുന്ന യുവതിയെ പ്രണയിച്ച് മതംമാറ്റി വിവാഹം കഴിച്ച പ്രതി ഇവരെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ നിന്ന് ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നുവെന്നാണ് പൊലിസ് ഭാഷ്യം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കഴിഞ്ഞ ഡിസംബര്‍ 17 ന് നോര്‍ത്ത് പറവൂര്‍ പൊലിസ് കേസെടുത്തിരുന്നു. പിന്നീട് ജനുവരി 24 ന് എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുത്തു. കേസിലെ ഇരയുടെ ചിത്രങ്ങളോ വിഡിയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."