വിഷുവിപണി പൊടിപൊടിക്കുന്നു
കണ്ണൂര്‍: നാടും നഗരവും വിഷുവിനായി ഒരുങ്ങുമ്പോള്‍ വിപണികള്‍ സജീവം. വിഷുക്കോടിയും മറ്റു സാധനങ്ങള്‍ വാങ്ങാനുമായി ആളുകളുടെ വന്‍ തിരക്കാണ് തിരക്കാണ് നഗരത്തില്‍. വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. തുണി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതു കൊണ്ടുതന്നെ വഴിയോര വിപണിയില്‍ സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലാണ്. വന്‍ ഓഫറുകള്‍ കാരണം ഇലക്‌ട്രോണിക് ഷോറൂമുകളിലും വന്‍കിട വസ്ത്ര വിപണന സ്ഥാപനങ്ങളിലും സൂചികുത്താനിടമില്ലാത്ത വിധമാണ് തിരക്ക്. വസ്ത്ര വിപണിയിലേക്കാണ് ആളുകളുടെ ഒഴുക്ക്. കൈത്തറി വസ്ത്രങ്ങള്‍ തന്നെയാണ് ജനങ്ങള്‍ക്ക് പ്രിയം. സംസ്ഥാനത്തെ 35ഓളം വിവിധ കൈത്തറി മില്ലുകളുടെ ഉല്‍പ്പന്നങ്ങളാണ് വിപണിയിലുള്ളത്. കൈത്തറി സാരികള്‍, മുണ്ടുകള്‍, കര്‍ട്ടന്‍, കിടക്കകള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ എല്ലാം വിപണിയിലുണ്ട്. അഞ്ഞൂറ് രൂപമുതല്‍ അയ്യായിരം രൂപ വരെയുള്ള കൈത്തറി ഉല്‍പ്പന്നങ്ങളുണ്ട്. ഖാദി വസ്ത്രവിപണിയും തിരക്കുണ്ട്. പട്ടുസാരികളാണ് ഇവിടെ പ്രിയം.
ക്രാഫ്റ്റ് മേളയില്‍ ഇതര സംസ്ഥാന ഉല്‍പന്നങ്ങളാണ് കൂടുതല്‍. അലങ്കാര വസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മേളയിലുണ്ട്. വിഷു ആഘോഷങ്ങള്‍ക്ക് നിറം നല്‍കാന്‍ ചൈനീസ് ഇനങ്ങളടക്കമുള്ള പടക്ക വിപണിയും സജീവമായി. ചെറുവിലയുള്ള കമ്പിത്തിരി മുതല്‍ കെട്ടൊന്നിന് ആയിരങ്ങള്‍ വിലയുള്ള വിവിധ നിറങ്ങളില്‍ പൊട്ടുന്ന വെടിക്കെട്ട് ഇനങ്ങളും ലഭ്യമാണ്. പടക്കവിപണി ചൈനീസ് ഉല്‍പന്നങ്ങള്‍ കൈയടക്കിക്കഴിഞ്ഞു. താരതമ്യേന അപകട രഹിതവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുവെന്നതും വിലക്കുറവും ആളുകളെ ചൈനീസ് പടക്കങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."