താമരശ്ശേരി ചുരം റോപ്വേയ്ക്ക് സാധ്യത തെളിയുന്നു
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ അടിവാരം മുതല്‍ ലക്കിടി വരെ നീളുന്ന റോപ്വേ പദ്ധതി രൂപരേഖ കോഴിക്കോട് ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു.
വനം, വൈദ്യുതി വകുപ്പുകളുടെ റിപ്പോര്‍ട്ട് സഹിതം പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. മെയ് നാലിന് മൂന്ന് മണിക്ക് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിക്ക് ജില്ലാ തലത്തിലുള്ള അന്തിമ അംഗീകാരം നല്‍കും. വയനാട് ചേംബര്‍ ഒഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടുള്ളത്.അടിവാരം മുതല്‍ ലക്കിടി വരെ 3.675 കി.മി നീളമുള്ളതാണ് റോപ് വേ. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആയിരിക്കുമിത്. മണിക്കൂറില്‍ 400 പേര്‍ക്ക് സഞ്ചരിക്കാനാകും.
6 പേര്‍ക്ക് ഇരിക്കാനുളള 40 ക്യാബിനുകളാണ് ഉണ്ടാവുക. 20 മിനിട്ട് കൊണ്ട് മുകളിലെത്താം. 40 ടവറുകളാണ് റോപ് വേയ്ക്ക് വേണ്ടി സ്ഥാപിക്കുക. പരിസ്ഥിതി സൗഹൃദമായി നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് എം.തോമസ് എം.എല്‍.എ, വയനാട് ചേംബര്‍ ഒഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി ഡോ.ഇ.പി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."